/indian-express-malayalam/media/media_files/uploads/2023/01/v-sivankutty.jpg)
മന്ത്രി വി ശിവന്‍ കുട്ടി (ഫയൽ ചിത്രം)
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ ജോലിക്കിടയിൽ കാണാതായ ജോയിയുടെ രക്ഷാ പ്രവർത്തനത്തിനായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സ്ഥലത്തേക്ക് തിരിഞ്ഞ് പോലും നോക്കാതെ അപകടത്തിൽ പോലും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾ ശരിയല്ലെന്നും ഇതുവരെയായി അദ്ദേഹം സ്ഥലത്തെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേയുടെ വീഴ്ചയാണ് വിഷയത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും എന്നാൽ കോര്‍പ്പറേഷനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണിത്. സഹകരിക്കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവാണ് ഇവിടെയുള്ളത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നത് അദ്ദേഹം നേരിട്ട് വന്ന് കാണണം. വി.ഡി സതീശൻ ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും ഫോണില്‍ കൂടി വിളിച്ചെങ്കിലും കാര്യവിവരങ്ങൾ പ്രതിപക്ഷ നേതാവ് അന്വേഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമർശം. ജോയിയെ കാണാതായ സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്താത്ത് നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചപ്പോൾ തദ്ദേശമന്ത്രി ഉള്‍പ്പെടെയുള്ളവർ പരിഹസിച്ച് തള്ളുകയാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read More
- ആമയിഴഞ്ചാൻ തോട്ടിലെ അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
- പിണറായി വിജയൻ പൂർണ സംഘിയായി മാറി; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ
- മുഖ്യമന്ത്രി മറന്നെങ്കിലും ഉമ്മൻചാണ്ടിയെ ഓർത്തെടുത്ത് സ്പീക്കർ
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us