scorecardresearch

മുഖ്യമന്ത്രി മറന്നെങ്കിലും ഉമ്മൻചാണ്ടിയെ ഓർത്തെടുത്ത് സ്പീക്കർ

തുറമുഖ വികസനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളെ പ്രകീർത്തിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ രംഗത്തെത്തിയത്

തുറമുഖ വികസനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളെ പ്രകീർത്തിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ രംഗത്തെത്തിയത്

author-image
WebDesk
New Update
news

എ.എൻ.ഷംസീർ

കൊച്ചി: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും പരസ്പരം കൊമ്പുക്കോർക്കുന്നതിനിടെ തുറമുഖ വികസനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകളെ പ്രകീർത്തിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളും പരിഹരിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്നതിനൊപ്പമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സ്പീക്കർ പ്രകീർത്തിച്ചത്. 
'ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല.'-സ്പീക്കർ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

Advertisment

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് പുതിയൊരു ഏടായി മാറുമെന്ന് പറഞ്ഞാണ് സ്പീക്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായായ ചടങ്ങിന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഒരിടത്തും മുഖ്യമന്ത്രി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചിരുന്നില്ല. കൂടാതെ പദ്ധതി യുപിഎ സർക്കാർ പദ്ധതി വൈകിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തിൽ യു.ഡി.എഫ്. പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടന വേദിയിൽ കോവളം എം.വിൻസന്റ് എം.എൽ.എ. ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞം പദ്ധതി ആരൂടെ നേട്ടമെന്നതിനെപ്പറ്റി ഭരണ-പ്രതിപക്ഷത്തിനിടയിൽ തർക്കം മുറുകുന്നതിനിടയിലാണ് സ്‌ക്കറുടെ ഫെയ്‌സ് ബുക്ക് കുറിപ്പെന്നതും ശ്രദ്ധേയമാണ്.  

Read more 

Advertisment



Vizhinjam Port Oommen Chandy Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: