/indian-express-malayalam/media/media_files/3gsshWtW4cp6DZbO7ggI.jpg)
ചിത്രം: സ്‌ക്രീൻഗ്രാബ്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസിൽ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് ശനിയാഴ്ച അപകടം സംഭവിച്ചത്. ഫയർ ഫോഴ്‌സും പോലീസും ഒന്നരദിവസമായി രക്ഷാദൗത്യം തുടർന്നിട്ടും യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല. തോട്ടിനുള്ളിലെ മാലിന്യക്കൂമ്പാരമാണ് രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളി.രക്ഷാദൗത്യം ഏകോപിപ്പിക്കുവാൻ നാവികസേനയുടെ വിദഗദ്ധ സംഘം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.
യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റെയിൽവേയും നഗരസഭയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. അതേ, സമയം സർക്കാരിന്റെ മഴക്കാല പൂർവ്വശുചീകരണം പൂർണ്ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.