scorecardresearch

രക്ഷാദൗത്യം തുടരുന്നു; തെരച്ചിലിനായി നാവികസേന

മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള ദേശിയ ദുരന്തനിവാരണ സേനയാണ് തെരച്ചിൽ തുടരുന്നത്

മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള ദേശിയ ദുരന്തനിവാരണ സേനയാണ് തെരച്ചിൽ തുടരുന്നത്

author-image
WebDesk
New Update
Amayizhanchan Thiruvananthapuram, Missing

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ, രക്ഷാപ്രവർത്തനം രണ്ടാം ദിനത്തിലേക്ക്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയിക്കായി തെരച്ചിൽ തുടരുകയാണ്.

Advertisment

ശനിയാഴ്ച രക്ഷാദൗത്യം 13 മണിക്കൂർ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ ഞായറാഴ്ച രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) നേതൃത്വത്തിലാണ് തിരച്ചിൽ. ജില്ലാ കളക്ടർ, മേയർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ്, സുരക്ഷ കൂടെ പരി​ഗണിച്ച് എൻഡിആർഎഫ് തെരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്.

മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള 30 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാദൗത്യത്തിൽ പങ്കുചേരുന്നത്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ടണലില്‍ ചെളിയും മാലിന്യവും കുന്നുകൂടി കിടക്കുന്നതിനായൽ ഇത് നീക്കം ചെയ്യ്ത ശേഷമാകും തെരച്ചിൽ തുടരുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോബോട്ടിക് സംവിധാനത്തിന്റെയും ഫയര്‍ഫോഴ്സിന്‍റെയും സഹായത്തോടെയാകും മാലിന്യം നീക്കം ചെയ്യുക.

സെൻട്രൽ റെയിൽവേസ്റ്റേഷൻ വളപ്പിലെ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിക്കാണ് ജോയിയെ കാണാതായത്. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയിയിരുന്നു ജോയ്. വൃത്തിയാക്കുന്നതിനിടെ മഴ ശക്തമാകുകയും തോട്ടിലെ വെള്ളം പെട്ടെന്നു കൂടികയും ചെയ്തതാണ് അപകടത്തിന് കാരണം. ഇതോടെ ജോയ് ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിൽനിന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തെങ്കിലും രക്ഷപെടാനായില്ല.

Advertisment

Read Now

Trivandrum Missing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: