/indian-express-malayalam/media/media_files/uploads/2017/06/sabarimalatemple-759.jpg)
ശബരിമലയിൽ ഉണ്ണിയപ്പ നിർമാണം തുടങ്ങിയത് ഈ മാസം 14 മുതലാണ്
ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിഷയത്തിൽ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു.
ശബരിമലയിൽ ഉണ്ണിയപ്പ നിർമാണം തുടങ്ങിയത് നവംബർ മാസം 14 മുതലാണ്.ഗുണ നിലവാരം ഉറപ്പാക്കിയതിന് ശേഷമാണ് പ്രസാദ വിതരണം ആരംഭിച്ചതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ ധരിപ്പിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.