/indian-express-malayalam/media/media_files/2024/11/20/EaM30w5CmTD6PNakDW6f.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പ്
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പോളിങ് അവസാനിച്ചു. 70.18 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ കുറവ് പോളിങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പാലക്കാട് 70.12, പിരായരി 69.78, മാത്തൂർ 69.29, കണ്ണാടി 68.42 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മോക് പോളിങ്ങിനുശേഷം രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറു കഴിഞ്ഞും വോട്ടെടുപ്പ് തുടർന്നു. രാവിലെ തന്നെ വോട്ട് ചെയ്യാൻ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ ബൂത്തിൽ തടഞ്ഞത് ഉൾപ്പെടെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി. ഇരട്ട വോട്ട് ആരോപണത്തിൽ വിവാദം ഉണ്ടായതിനെ തുടർന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ.എം ഹരിദാസ് വോട്ട് ചെയ്തില്ല.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 184 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 056 പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധി ആയിരിക്കും.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
Read More
- തീവ്രവാദ നിലപാടിന്റെ ഭാഷയും സ്വീകരിച്ച് ഇങ്ങോട്ട് വരേണ്ട: സാദിഖലി തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
- സന്ദീപ് വാര്യർക്കെതിരായ പരസ്യം തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ; പരാതി നൽകും
- നടൻ സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം
- തദ്ദേശ വാർഡ് പുനർവിഭജനം; കരട് വിജ്ഞാപനം പുറത്തിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.