scorecardresearch

ആറുവയസുകാരി അദിതിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

പ്രതികൾക്ക് രണ്ട് ലക്ഷം രൂപയുടെ പിഴയും ഹൈക്കോടതി ചുമത്തി. വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി

പ്രതികൾക്ക് രണ്ട് ലക്ഷം രൂപയുടെ പിഴയും ഹൈക്കോടതി ചുമത്തി. വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി

author-image
WebDesk
New Update
ADITHI MURDER

സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം (റംല ബീവി)

കൊച്ചി: കോഴിക്കോട് ഏഴു വയസുകാരി അദിതി നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ നിലവിൽ വധശിക്ഷ നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചാണ് പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജനം എന്ന് റംല ബീവി എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Advertisment

Also Read:2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു; ഇത്തവണ പെസഹാവ്യാഴം ബാങ്ക് അവധി

പ്രതികൾക്ക് രണ്ട് ലക്ഷം രൂപയുടെ പിഴയും ഹൈക്കോടതി ചുമത്തി. വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.

ഇന്നലെയാണ് പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 2013 ഏപ്രിൽ 19നാണ് അദിതി കൊല്ലപ്പെട്ടത്. മരക്കഷണം കൊണ്ടും, കൈകൾ കൊണ്ടും അടിക്കുകയും, മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മതിയായ ഭക്ഷണം നൽകാതെ കുട്ടികളെ പട്ടിണിക്കിടുകയും പതിവായിരുന്നു. വീട്ടിലെ കഠിനമായ ജോലികൾ ചെയ്യിച്ചു. അദിതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു. ശരീരത്തിൽ ഏറ്റവും മുറിവുകൾക്ക് ചികിത്സ നൽകിയിരുന്നില്ല.

Advertisment

Also Read:മോൻതയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് മഴ തുടരും

ഒന്നാംപ്രതി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തർജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികൾ. വാഹനപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്നാണ്, സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. പിന്നീടങ്ങോട്ട് കുട്ടികൾ തുടർച്ചയായ ഉപദ്രവം നേരിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

Also Read:വർധനവ് തുച്ഛമാണ്; സമരം തുടരും, നിലപാട് വ്യക്തമാക്കി ആശമാർ

കുട്ടികളെ ഇവർ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായത് സഹോദരൻ അരുണിന്റെ മൊഴികളായിരുന്നു. അച്ഛനും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമായി. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ 19 മുറിവുകളാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഇതിൽ മരണകാരണമായ അടിയേറ്റ പരുക്കും പ്രധാനമായിരുന്നു.

Read More:സിപിഐയുടെ എതിർപ്പ് ഫലം കണ്ടു; പിഎം ശ്രീ പദ്ധതി തത്കാലം നടപ്പാക്കില്ല, പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

Murder Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: