scorecardresearch

തൃശൂർ പൂരം കലക്കൽ: മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായി നേരിടണമെന്ന് കോടതി നിർദേശിച്ചു

ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായി നേരിടണമെന്ന് കോടതി നിർദേശിച്ചു

author-image
WebDesk
New Update
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ 'ആനക്കാര്യം'; ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ?

ഫയൽ ഫൊട്ടോ

കൊച്ചി: തൃശൂര്‍ പൂരം കലക്കലിൽ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പൂരം നടത്തണമെന്നും ക്രമസമാധാനം ഉറപ്പാക്കാനും കോടതി നിർദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായി നേരിടണമെന്നും കോടതി പറഞ്ഞു.

Advertisment

ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണം. ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറും, എസ്.പിയും ക്രമസമാധാനം ഏകോപിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂരം കലക്കിയ സംഭവത്തിൽ ദേവവസ്വം ബോർഡുകളുടേതടക്കം ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

അതേസമയം, തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. അതിനിടെ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരഹരിക്കാൻ ദേവസ്വം ഭാരവാഹികളുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഡൽഹിയിലെത്തി ചർച്ച നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം.

Read More

Advertisment
Kerala High Court Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: