/indian-express-malayalam/media/media_files/zNtLiRmbB7IXZAx76LrC.jpg)
ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സർക്കാർ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സർക്കാർ സമർപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. "സർക്കാരിന് ഒന്നും മറച്ചു വെക്കാനില്ല. സർക്കാർ ഒന്നിനും എതിരല്ല. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഹൈക്കോടതി പരിശോധിക്കട്ടെ. പരിശോധിക്കാനുള്ള ഹൈക്കോടതി തീരുമാനത്തെ സർക്കാർ സ്വാഗതം ചെയ്യുന്നു. കോടതി എന്താണോ ഉത്തരവ് നൽകുന്നത് അത് അനുസരിക്കാനും സർക്കാർ തയ്യാറാണ്. സർക്കാർ ഭരണകരമായ കാര്യങ്ങൾ പരിശോധിച്ചു വരികയണ്". മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
"സിനിമാ കോൺക്ലേവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. നവംബർ 23,24,25 തീയതികളിൽ എറണാകുളത്ത് കോൺക്ലേവ് സംഘടിപ്പിക്കും. ആറുമാസം മുമ്പേ തന്നെ ഇതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിച്ചിരുന്നു. സിനിമാ-സീരിയൽ രംഗത്ത് കാതലായ മാറ്റങ്ങൾ എന്താണ് വരുത്തേണ്ടതെന്നതാണ് സർക്കാർ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നിർദേശങ്ങൾ മാത്രമല്ല കോൺക്ലേവ് ചർച്ച ചെയ്യുന്നത്. നടി പാർവതിക്ക് അതു മനസ്സിലാകാത്തതുകൊണ്ടാകും വിമർശനം ഉന്നയിച്ചത്"- സജി ചെറിയാൻ പറഞ്ഞു.
നേരത്തെ, ചലച്ചിത്ര മേഖലയിലുള്ളവർക്കായി കോൺക്ലേവ് നടത്താനുള്ള സർക്കാർ തീരുമാനത്തെ നടി പാർവ്വതി തിരുവോത്ത് വിമർശിച്ചിരുന്നു. "വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്നതിന്റെ പ്രസക്തി എന്താണ്" എന്നാണ് കോൺക്ലേവ് സംബന്ധിച്ച് പാർവ്വതി പ്രതികരിച്ചത്.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് കെ.എൻ.ബാലഗോപാൽ
- സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ
- ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി വേണം, പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും
- ആശ്വാസം;കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us