/indian-express-malayalam/media/media_files/2024/12/12/aCScENdAUxHYXKLG8YfX.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന സിനിമയിലെ പീഡന പരാതികളിൽ മൊഴി നല്‍കാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കോടതിയെ അറിയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്നാണ് ചിലരുടെ പരാതി. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം 36 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, സിനിമകളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്നതുമായി ബന്ധപ്പെട്ട് ഭരണകൂടം ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
Read More
- കണ്ണൂരില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 കാരി
- കാസർകോട് 15കാരിയും യുവാവും മരിച്ച സംഭവം; കാരണം കണ്ടെത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം
- Venjaramoodu Mass Murder Case: പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
- ആശ വർക്കർമാരുടെ സമരം 37-ാം ദിവസത്തിൽ, നിരാഹാര സമരം വ്യാഴാഴ്ച മുതൽ
- തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊല്ലത്തെ കൊലപാതകത്തിനുപിന്നിൽ പ്രണയപ്പക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.