/indian-express-malayalam/media/media_files/2025/03/17/Nsho2q9a3YgFpXWKocEt.jpg)
ആശ വർക്കർമാരുടെ സമരം
തിരുവനന്തപുരം: വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 37-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നൂറുകണക്കിന് ആശ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ നിരാഹാര സമരം തുടങ്ങാനാണ് ആശ വർക്കർമാരുടെ തീരുമാനം. 3 ആശമാർ ആയിരിക്കും ആദ്യഘട്ടം നിരാഹാര സമരത്തിൽ പങ്കെടുക്കുക.
ഇന്നലെ വിവിധ ജില്ലകളിൽ നിന്നുള്ള ആശമാർ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുത്തിരുന്നു. വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്. ഇന്നലെ സമരക്കാരുടെ ഒരാവശ്യത്തിനുകൂടി സർക്കാർ അംഗീകാരം നൽകിയിരുന്നു. ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ സർക്കാർ പിൻവലിച്ചു. 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.
ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ പ്രധാന ആവശ്യങ്ങൾ ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഇവ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.
Read More
- തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊല്ലത്തെ കൊലപാതകത്തിനുപിന്നിൽ പ്രണയപ്പക
- തലസ്ഥാനം സ്തംഭിപ്പിച്ച് ആശമാരുടെ സമരം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
- Kochi Drug Case:കളമശേരി കഞ്ചാവ് കേസ്; ആറ് മാസമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള വിൽപ്പന
- Kochi Drug Case: കളമശേരി കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.