scorecardresearch

തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊല്ലത്തെ കൊലപാതകത്തിനുപിന്നിൽ പ്രണയപ്പക

കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് രണ്ടും കുടുംബങ്ങളും സമ്മതിച്ചുവെങ്കിലും, പിന്നീട് പെൺകുട്ടി തേജസുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി

കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് രണ്ടും കുടുംബങ്ങളും സമ്മതിച്ചുവെങ്കിലും, പിന്നീട് പെൺകുട്ടി തേജസുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി

author-image
WebDesk
New Update
news

തേജസ്(ഇടത്), ഫെബിൻ ജോർജ് ഗോമസ് (വലത്)

കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തിയതിനു കാരണം പ്രണയപ്പകയെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് രണ്ടും കുടുംബങ്ങളും സമ്മതിച്ചുവെങ്കിലും, പിന്നീട് പെൺകുട്ടി തേജസുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് പെൺകുട്ടിയുടെ സഹോദരന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. 

Advertisment

ഫെബിന്റെ സഹോദരിയും തേജസും എൻജിനിയറിങ്ങിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. അതിനുശേഷം ബാങ്ക് പരിശീലന ക്ലാസിലും ഇരുവരും ഒരുമിച്ചായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും ഫെബിന്റെ സഹോദരിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പെൺകുട്ടി അകൽച്ചയിലായി. ഇതുമായി ബന്ധപ്പെട്ട് പലതവണ തേജസ് പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. 

രണ്ടു പെട്രോൾ ടിന്നുകളുമായാണ് തേജസ് ഇന്നലെ വൈകിട്ട് ഫെബിന്റെ വീട്ടിലെത്തിയത്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫെബിനെ കൊലപ്പെടുത്തിയശേഷം തേജസ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഫെബിന്റെ പിതാവ് ചികിത്സയിലാണ്. 

Read More

Murder Case Kollam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: