/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം കണ്ടെത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. സംഭവത്തിൽ സർക്കാർ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു.
മരിച്ച പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പതിനഞ്ചുകാരിയെയും അയല്‍വാസിയായ യുവാവിനെയും വീടിനടുത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 12നാണ് പൈവളിഗ സ്വദേശിനിയായ പെണ്‍കുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ യുവാവിനേയും കാണാതായത്. മാര്‍ച്ച് 9നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലെ അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിൽ പൊലിസ് അന്വേഷണത്തെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ഒരു വിഐപിയുടെ മകളെയണ് കാണാതായത് എങ്കിൽ പൊലീസ് ഇങ്ങനെ പ്രവർത്തിക്കുമോ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. നിയമത്തിനു മുമ്പിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി പറഞ്ഞു.
ശ്രദ്ധിക്കു...
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Read More
- Venjaramoodu Mass Murder Case: പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
- ആശ വർക്കർമാരുടെ സമരം 37-ാം ദിവസത്തിൽ, നിരാഹാര സമരം വ്യാഴാഴ്ച മുതൽ
- തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊല്ലത്തെ കൊലപാതകത്തിനുപിന്നിൽ പ്രണയപ്പക
- തലസ്ഥാനം സ്തംഭിപ്പിച്ച് ആശമാരുടെ സമരം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
- Kochi Drug Case:കളമശേരി കഞ്ചാവ് കേസ്; ആറ് മാസമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള വിൽപ്പന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.