scorecardresearch

സംസ്ഥാനത്ത് പുതിയ നാല് ഐടിഐകൾ ആരംഭിക്കാൻ സർക്കാർ

നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം, നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനക്രമീകരണങ്ങളിലൂടെ നടപ്പാക്കും

നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം, നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനക്രമീകരണങ്ങളിലൂടെ നടപ്പാക്കും

author-image
WebDesk
New Update
news

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ തീരുമാനം. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിൽ ഐടിഐകള്‍ ആരംഭിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

Advertisment

നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം, നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്നു ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പുതിയതായി സ്ഥാപിക്കുന്ന ഐടിഐകളിലെ ട്രേഡുകളിലും ധാരണയായി.

ഗവ. ഐടിഎകളും  ട്രേഡുകളും

ഗവ. ഐ.ടി.ഐ നാഗലശ്ശേരി 

  1. അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
  2. കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്
  3. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
  4. ഇൻഫർമേഷൻ ടെക്നോളജി

ഗവ. ഐ.ടി.ഐ എടപ്പാൾ

  1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
  2. ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
  3. മെക്കാനിക് മോട്ടോർ വെഹിക്കിൾ
  4. സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)

ഗവ. ഐ.ടി.ഐ പീച്ചി

Advertisment
  1. ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
  2. ഡ്രാഫ്റ്റ്സ്മാൻ സിവിൽ
  3. ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
  4. മെക്കാനിക് മോട്ടോർ വെഹിക്കിൾ

ഗവ. ഐ.ടി.ഐ ചാല 

  1. അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
  2. ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ
  3. മറൈൻ ഫിറ്റർ
  4. മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്
  5. വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

Read More

Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: