scorecardresearch

പി.വി അൻവറിന്റെ ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ

അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് രാജ്ഭവൻ വിലയിരുത്തി

അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് രാജ്ഭവൻ വിലയിരുത്തി

author-image
WebDesk
New Update
CM Pinarayi Vijayan, Governor

ചിത്രം: എക്സ്

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രിക്ക് ഗവർണർ കത്തു നൽകി. അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് രാജ്ഭവൻ വിലയിരുത്തി.

Advertisment

മന്ത്രിമാരുടെ ഫോൺ കോളുകൾ അടക്കം ചോർത്തുന്നുവെന്ന ആരോപണങ്ങളാണ് എംഎൽഎ ഉന്നയിക്കുന്നത്. അതീവ ഗൗരവകരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഫോൺ ചോർത്തിയെന്ന് സമ്മതിക്കുന്ന അൻവറിന്റെ വെളിപ്പെടുത്തലും ഗൗരവമേറിയതാണ്. ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ എന്തു നടപടികളാണ് വിഷയത്തിൽ സ്വീകരിച്ചതെന്ന് വിശദീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ആവശ്യപ്പെട്ടു. 

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ വീണ്ടും രംഗത്തെത്തി. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്ന് പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

'പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല. പൊലീസിലെ പ്രശ്‌നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി. പരാതി എഴുതി കൊടുത്തിട്ടില്ല എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എഴുതിക്കൊടുക്കാൻ പോകുന്നതേയുള്ളൂ. പി ശശിയ്‌ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും," അൻവർ വ്യക്തമാക്കി.

Advertisment

ആശ്രമത്തിന് തീ വെച്ച കേസ് അട്ടിമറിച്ചെന്നും അൻവർ ആരോപിച്ചു. "ഒരു ആവശ്യവും ഇല്ലാതെ കമ്യുണിസ്റ്റ് നേതാക്കളുടെ സിഡിആർ പൊലീസ് പരിശോധിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കൾക്ക് പങ്കുള്ള കേസിൽ അവരുടെ സിഡിആർ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല," അൻവർ പറഞ്ഞു.

Read More

Governor Pinarayi Vijayan Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: