/indian-express-malayalam/media/media_files/55OdsGgR1OBNdooe3Fdt.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റ് നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മന്‍സൂര്‍ റഷീദ് അറസ്റ്റിൽ. 'ബ്രോ ഡാഡി' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് മന്‍സൂര്‍ റഷീദിനെ കസ്റ്റഡിയിലെടുത്തത്. മന്‍സൂര്‍ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത മൻസൂർ നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിലാണ്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മൻസൂർ ഒളിവിലായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ എതിർക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചു.
ബ്രോ ഡാഡിയുടെ ഷൂട്ടിങ് സമയത്ത് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മന്‍സൂര്‍ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു നടി പരാതി നൽകിയത്. പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം.
മൻസൂർ റഷീദ് കോള നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. നഗ്നചിത്രം കാണിച്ച് പണം ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞിരുന്നു.
Read More
- പി.വി അൻവറിന്റെ ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
- ആർഎസ്എസ് നേതാവുമായി എഡിജിപിയുടെ കൂടിക്കാഴ്ച;സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കർ
- പി ശശിയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അൻവർ
- ഹേമാ കമ്മിറ്റി റിപ്പോർട്ട്;നിർമാതാക്കളുടെ ഇടയിലും തർക്കം
- അവധി അപേക്ഷ പിൻവലിച്ച് എഡിജിപി;എൽഡിഎഫ് നേതൃയോഗം ഇന്ന്
- മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചുപണി; എസ്പിയെ ഉൾപ്പടെ സ്ഥലം മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.