/indian-express-malayalam/media/media_files/xwGBlPSvscY8fxKaN78p.jpg)
ദുരന്ത മുഖത്താണ് നാം നിൽക്കുന്നതെന്നും ഗവർണർ പറഞ്ഞു
തൃശൂർ: ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച വയനാട്ടിൽ വേണ്ടത് ദീർഘകാല പുനരധിവാസ പദ്ധതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. അതിനായി, സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. പദ്ധതിക്ക് ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കേന്ദ്രം നൽകുമെന്നുംഗവർണർ തൃശൂരിൽ പറഞ്ഞു
ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ പുലർത്തേണ്ടത്. സംസ്ഥാനസർക്കാർ തയ്യാറാക്കുന്ന പദ്ധതി കേന്ദ്രത്തിന് നൽകുന്നതോടെ അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഹായമാണ് ലഭിക്കുന്നത്. നിലവിൽ ശരി തെറ്റുകൾ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നിൽക്കുന്നതെന്നും ഗവർണർ പറഞ്ഞു.
അതേസമയംമുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ചൊവ്വാഴ്ചയും തുടരുകയാണ്. തിങ്കളാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂർ മേഖലയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തൻപാറയ്ക്ക് സമീപത്തെ ആനടിക്കാപ്പിൽ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നിലമ്പൂരിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾ തിരച്ചിലിന് നേതൃത്വം നൽകുന്നു.
Read More
- വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്, എല്ലാ സൗകര്യങ്ങളും ഉണ്ടാവും: മന്ത്രി മുഹമ്മദ് റിയാസ്
- ഭഗവാൻപൂർ ഗ്രാമം കാത്തിരിക്കുകയാണ്...വയനാട്ടിലുള്ള ഉറ്റവരെ
- വയനാട് ഉരുൾപൊട്ടൽ: ദുരന്ത മേഖലയിലും ചാലിയാറിലും ഇന്നും തിരച്ചിൽ
- ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി
- മഞ്ഞകാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.