/indian-express-malayalam/media/media_files/2025/07/16/stray-dogs-2025-07-16-18-37-11.jpg)
രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം
തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായ്ക്കളെ ഇനി ദയാവധത്തിന് വിധേയമാക്കാം. ഇതുസംബന്ധിച്ചുള്ള അനുമതി സംസ്ഥാന സർക്കാർ നൽകി. വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ മാത്രമേ ദയാവധം നടത്താനാകു. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളാണ് അനുമതി നൽകേണ്ടത്.
Also Read:ഇന്ന് അതിശക്തമായ മഴ, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്
മന്ത്രി എംബി രാജേഷിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇതുസംബന്ധിച്ചുള്ള വിഷയത്തിൽ സർക്കാർ അന്തിമതീരുമാനം എടുത്തത്.
Also Read:സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര; എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ പ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുക. നായ്ക്കൾ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധൻറെ സർട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാനും തീരുമാനമായിട്ടുണ്ട്.
Also Read:വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയിൽ
സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടർക്കഥയായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി. നിരവധി പേർക്കാണ് ദിവസേന തെരുവുനായ്ക്കളുടെ കടിയേൽക്കുന്നത്. പേവിഷബാധയുളള തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും സ്ഥിരം സംഭവമാണ്.
Read More
രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us