scorecardresearch

ക്ഷേമപെൻഷൻ തട്ടിപ്പ്; ഒൻപത് വനം വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു

കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു

author-image
WebDesk
New Update
Money cash

ക്ഷേമപെൻഷൻ തട്ടിപ്പ്; ഒൻപത് വനം വകുപ്പ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒൻപത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് അവരെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടത്. ഒരു എൽഡി ടൈപിസ്റ്റ്, വാച്ചർ, ഏഴ് പാർട്ട ടൈം സ്വീപർമാർ എന്നിവർക്കെതിരെയാണ് നടപടി.

Advertisment

കഴിഞ്ഞ ദിവസം അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കൃഷി  റവന്യു, മൃഗസംരക്ഷണ വകുപ്പുകൾക്ക് എന്നിവർക്ക് തൊട്ട് പിന്നാലെയാണ് വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്.

അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. അനർഹമായി പെൻഷവൻ വാങ്ങിയവരിൽ നിന്ന് 18 ശതമാനം പലിശ ഈടാക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കുമെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Read More

Advertisment
Scam welfare pension

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: