scorecardresearch

ഐടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം; രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി

ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കമ്പനികളുടെ അതിഥികൾക്കും മാത്രമാകും പ്രവേശനമുണ്ടാവുക

ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കമ്പനികളുടെ അതിഥികൾക്കും മാത്രമാകും പ്രവേശനമുണ്ടാവുക

author-image
WebDesk
New Update
IT Park

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ സർക്കാർ അനുമതി. ലൈസന്‍സിനായി 10 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

Advertisment

ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തന സമയം നിശ്ചയിച്ചിട്ടുണ്ട്. ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കമ്പനികളുടെ അതിഥികൾക്കും മാത്രമാകും പ്രവേശനമുണ്ടാവുക. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നാണ് നിബന്ധന. മദ്യശാലകൾക്ക് കമ്പനികളുമായി ബന്ധമുണ്ടാകരുതെന്നും ഇതിനായി പ്രിത്യേക വഴി വേണമെന്നും നിബന്ധനയുണ്ട്.

എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു എന്ന് നിർദേശമുണ്ട്. ഒന്നാം തീയതി അടക്കം സർക്കാർ നിശ്ചയിച്ച ഡ്രൈഡെകളിൽ മദ്യം നൽകരുത്. ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

Read More

Liquor Shop Liquor Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: