/indian-express-malayalam/media/media_files/qPgZpUpeJTW7QdE09eKz.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്, ഫേസ്ബുക്ക്/ വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്ന സംഭാഷണം തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. താൻ അധ്യാപകരോട് സംസാരിച്ച ഒരു യോഗത്തിലെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം വിശദീകരിച്ചു.
"അതിൽ വകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപകർ മാത്രമാണ് പങ്കെടുത്തത്. തീരുമാനങ്ങൾ എന്ന നിലയിലായിരുന്നില്ല, തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന തരത്തിലാണ് കാര്യങ്ങൾ പറഞ്ഞത്. അതാണ് ആരോ ഫോണിൽ റെക്കോർഡ് ചെയ്യുകയും ഫോണിൽ പ്രചരിപ്പിക്കുകയും ചെയ്തത്. അല്ലാതെ വകുപ്പിന്റെ നയമോ, സർക്കാരിന്റെ നയമോ എന്ന രീതിയിൽ ഒരു കാര്യവും ആ യോഗത്തിൽ പറഞ്ഞിട്ടില്ല," പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിശദീകരണ കുറിപ്പ് മന്ത്രി വായിച്ചു നോക്കിയ ശേഷം എന്താണ് തീരുമാനിക്കുകയെന്നത് നിർണായകമാണ്. ഇതെങ്ങനെ ചോർന്നുവെന്നത് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അക്ഷരം കൂട്ടിവായിക്കാന്‍ പോലും അറിയാത്തവര്‍ എ പ്ലസ് നേടുന്നു എന്നും മാര്‍ക്ക് ദാനം കുട്ടികളോടുള്ള ചതിയാണെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപകരുടെ യോഗത്തില്‍ തുറന്നടിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകള്‍ സർക്കാരിന്റെ അഭിപ്രായമായി കാണേണ്ടതില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അദ്ദേഹത്തിന്റെ അഭിപ്രായം തള്ളിയിരുന്നു.
Read More related News Here
- സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് പെൺകുട്ടികൾ താൻ പോടോ എന്ന് പറയണം: പിണറായി വിജയൻ
- യുവ ഡോക്ടറുടെ ആത്മഹത്യ: ഒളിവിലായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us