scorecardresearch

നഗരത്തിലാകെ ഫ്ലക്സും കൊടിതോരണങ്ങളും;സിപിഎമ്മിന് വൻ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം

author-image
WebDesk
New Update
cpm election, cpm,

സിപിഎമ്മിന് വൻ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ.കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും  ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.
നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം.

Advertisment

ഫ്ലക്‌സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്. ടൂറിസത്തിന്‍റെ അടിസ്ഥാന ഘടകമാണ് ശുചിത്വം, അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു.

നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. നിയമ വിരുദ്ധമായി ഫ്ലക്‌സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

Read More

Advertisment
Cpm Fine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: