scorecardresearch

സിപിഎം സംസ്ഥാനസമ്മേളനത്തിന് കൊടിയേറി; പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും

വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CPMstateconference

സിപിഎം സംസ്ഥാന സമ്മേളനത്തിൻറ ഭാഗമായ പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം:സിപിഎം സംസ്ഥാനസമ്മേളനത്തിന് കൊല്ലത്ത് കൊടിയേറി.പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ് പതാക ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ സമ്മേളന വേദിയിലെത്തി. 

Advertisment

ബുധനാഴ്ച രാത്രി സംസ്ഥാന കമ്മിറ്റി യോഗം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നു. വ്യാഴാഴ്ച മുതൽ നടക്കുന്ന  പ്രതിനിധി സമ്മേളനത്തെ നിയന്ത്രിക്കുന്ന വിവിധ കമ്മിറ്റികളെ ഇന്നലെ ചേർന്ന യോഗം തിരഞ്ഞെടുത്തു.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. കണ്ണൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവുമധികം സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം കടക്കുന്നത്.

സമാപനസമ്മേളനം ഞായറാഴ്ച 

വ്യാഴാഴ്ച  കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപി എം കോ ഓർഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും  44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. 

Advertisment

Read More

Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: