/indian-express-malayalam/media/media_files/2025/03/06/pIoBTGm0sdOpZgEkTvLE.jpg)
അടിമുടി മാറ്റവുമായി സിപിഎം വികസനരേഖ
കൊല്ലം: വികസനത്തിനായി സെസ് പിരിക്കാമെന്ന് നിർദേശം മുന്നോട്ടുവെച്ച് സിപിഎമ്മിന്റെ വികസന രേഖ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശമുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ചുമത്താമെന്ന് നിർദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലുള്ളത്. ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ നികുതി വർധിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
സ്വകാര്യനിക്ഷേപങ്ങൾക്ക് മുൻഗണന
സ്വകാര്യ സർവകലാശാലകൾക്ക് പിന്നാലെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് പച്ചക്കൊടിയുമായി സിപിഎമ്മിന്റെ നവകേരള നയരേഖ. ഉന്നത വിദ്യാഭ്യാസ മേഖലയിലും ടൂറിസം മേഖലയിലും കൂടുതൽ സ്വകാര്യ പങ്കാളിത്തത്തിന് സിപിഎം പച്ചക്കൊടി നൽകി.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. വിദ്യാർത്ഥികളുടെ വിദേശ ഒഴുക്ക് തടയാൻ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കും.
വ്യവസായിക ക്ലസ്റ്റർ രൂപീകരിക്കും. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാനാണ് കോൺക്ലേവ്. ഐടി പാർക്കുകൾ സംയോജിപ്പിക്കും. അടുത്ത വർഷത്തോടെ 15000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സിൽവർ ലൈൻ യാഥാർഥ്യമാക്കും. മൾട്ടി മോഡൽ പൊതു ഗതാഗത സംവിധാനം കൊണ്ടുവരും. തമിഴ്‌നാട് അടക്കം മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നതും പരിഗണനയിലുണ്ട്.
ടൂറിസം മേഖലയിലും വൻ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനാണ് നവരേഖയിലെ നിർദ്ദേശം. കെ ഹോംസ് എന്ന പേരിൽ സംസ്ഥാനത്ത് വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ നിക്ഷേപങ്ങൾ ആകർഷിക്കും. ടൂറിസം നിക്ഷേപ സെൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു.
ഇന്ന് ചർച്ച
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ച നടക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വ്യാഴാഴ്ച സംഘടന റിപ്പോർട്ട് അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസരേഖയിലുള്ള ചർച്ച ശനിയാഴ്ച നടക്കും.
Read More
- സിപിഎം സംസ്ഥാന സമ്മേളനം; ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകും
- സിപിഎം സംസ്ഥാനസമ്മേളനത്തിന് കൊടിയേറി; പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും
- വാളയാർ കേസ്;പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതിചേർത്തു
- പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം; നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി
- വെഞ്ഞാറമൂട് കൂട്ടക്കൊല: ജീവനൊടുക്കുമെന്ന് അഫാൻ, ജയിലിൽ പ്രത്യേക നിരീക്ഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.