scorecardresearch

സിപിഎം സംസ്ഥാന സമ്മേളനം; ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകും

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്

author-image
WebDesk
New Update
CPMstateconference

സിപിഎം സംസ്ഥാന സമ്മേളനം; ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ടുള്ള നയങ്ങൾക്ക് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം അന്തിമരൂപം നൽകും. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള നയങ്ങളും സമ്മേളനത്തിൽ രൂപവത്കരിക്കും.  

ബിജെപിയിലേക്ക് വോട്ടുചോർച്ച

Advertisment

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ  എം വി ഗോവിന്ദൻ് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും  വിമർശനമുണ്ട്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായത് യുഡിഎഫ് വോട്ടുചോർച്ചയാണെങ്കിലും എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 

സർക്കാരിന് അഭിനന്ദനം

സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതാണ് പ്രവർത്തന റിപ്പോർട്ട്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരവേലകൾ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കം സർക്കാരിനെ ബാധിക്കുന്നതിന്റെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പോരായ്മകളുണ്ട്. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർക്കാരിനോടുള്ള എതിർപ്പിന് കാരണമാകുന്നുലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

Read More

Advertisment
Cpim Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: