scorecardresearch

അസമയത്തെ വെടിക്കെട്ട് നിരോധനം ഭാഗികമായി റദ്ദാക്കി ഹൈക്കോടതി

രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ വെടിക്കെട്ട് നടത്താം. എന്നാൽ രാത്രി 10 മുതൽ രാവിലെ 6 മണി വരെ നിലവിലുള്ള നിയന്ത്രണം തുടരും. സാഹചര്യം നോക്കി സര്‍ക്കാരിന് ഉചിതമായ ഇളവുകള്‍ നല്‍കാം.

രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ വെടിക്കെട്ട് നടത്താം. എന്നാൽ രാത്രി 10 മുതൽ രാവിലെ 6 മണി വരെ നിലവിലുള്ള നിയന്ത്രണം തുടരും. സാഹചര്യം നോക്കി സര്‍ക്കാരിന് ഉചിതമായ ഇളവുകള്‍ നല്‍കാം.

author-image
WebDesk
New Update
Kerala News: വെടിക്കെട്ടിന് അനുമതി ലഭിക്കാൻ ക്ഷേത്രഭരണ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് എഡിഎം

ഫയൽ ചിത്രം

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. രാവിലെ 6 മുതല്‍ രാത്രി 10 മണി  വരെ വെടിക്കെട്ട് നടത്താം. എന്നാൽ രാത്രി 10 മുതൽ രാവിലെ 6 മണി വരെ നിലവിലുള്ള നിയന്ത്രണം തുടരും. സാഹചര്യം നോക്കി സര്‍ക്കാരിന് ഉചിതമായ ഇളവുകള്‍ നല്‍കാം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും കൊച്ചി ദേവസ്വം ബോര്‍ഡും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്  ഉത്തരവ്.

Advertisment

ഓരോ ആരാധനാലയങ്ങളുടെയും ആവശ്യവും സാഹചര്യവും പരിഗണിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. വെടിക്കെട്ടിന് സുപ്രീം കോടതി തന്നെ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും നിരോധനം അപ്രായോഗികമാണെന്നും ആയിരുന്നു സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും വാദം. സുപ്രീം കോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസിന്റെ സഹായത്തോടെ വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ നിർദ്ദേശം കോടതി അസാധുവാക്കി. വെടിക്കെട്ട് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും ദേവപ്രീതിക്ക് വെടിക്കെട്ട് വേണമെന്ന് വേദഗ്രന്ഥങ്ങളിലൊന്നും പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അമിത് റാവല്‍ നിരോധനമേര്‍പ്പെടുത്തിയത്.

Advertisment

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹർജിയിലാണ്  സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ പരിഗണിച്ചെന്നും, സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കക്ഷികളോട് സിംഗിൾ ബെഞ്ചിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.

Check out More News Stories Here

Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: