scorecardresearch

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി; മാർട്ടിന്റെ വിദേശബന്ധം അന്വേഷിച്ച് പൊലിസ്

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലിസ് കോടതിയില്‍ വിശദമാക്കി.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലിസ് കോടതിയില്‍ വിശദമാക്കി.

author-image
WebDesk
New Update
Kalamassery Blast File Photo

Kalamassery Blast, File Photo

കൊച്ചി: യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ ഒക്ടോബർ 26ന് നടന്ന ഐഇഡി സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ  മരണത്തിന് കീഴടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച മരണസംഖ്യ നാലായി ഉയർന്നു. കൊച്ചിക്കടുത്ത് കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌‌ഫോടനത്തിൽ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി (61) ആണ് മരിച്ചത്.

Advertisment

കളമശ്ശേരി സ്വദേശിയായ മോളി ഇന്ന് രാവിലെ 6.30നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 19 പേരിൽ 11 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ട് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലിസ്  കോടതിയില്‍ ആവശ്യപ്പെട്ടു. 15 വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കണമെന്നും ഇതിന് 10 ദിവസം വിശദമായി ചോദ്യം ചെയ്യണമെന്നും പൊലിസ് അറിയിച്ചു.

സ്ഫോടക വസ്തുക്കൾ മാർട്ടിൻ‌ പല സ്ഥലങ്ങളിൽ നിന്നായാണ് മാർട്ടിൻ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചതെന്നും, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്നുമുള്ള കാര്യങ്ങൾ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, അഭിഭാഷകൻ വേണ്ടെന്ന നിലപാട് പ്രതി ഡൊമിനിക് മാർട്ടിൻ ആവർത്തിച്ചു. പൊലിസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.

Advertisment

ഒക്‌ടോബർ 29ന് സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം, ഡൊമിനിക് മാർട്ടിൻ എന്ന, യഹോവയുടെ സാക്ഷികളിൽ നിന്ന് വേർപിരിഞ്ഞ ഒരു അംഗം, കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലിസിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

ഇയാളുടെ മൊഴികൾ പരിശോധിച്ച്, സാഹചര്യത്തെളിവുകൾ പരിശോധിച്ച ശേഷമാണ് പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 302, 307 വകുപ്പുകൾ, സ്‌‌ഫോടകവസ്തു നിയമം എന്നിവയുടെ 16 (1) എ വകുപ്പുകൾ പ്രകാരമാണ് മാർട്ടിനെ അറസ്റ്റ് ചെയ്തത്.

കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലിസ് തിങ്കളാഴ്ച എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞയാഴ്ച മാർട്ടിനെ എറണാകുളത്തെ ആലുവയ്ക്കടുത്തുള്ള ഫ്ലാറ്റിലേക്ക് കൊണ്ടുപോയിരുന്നു.

Read in English: Kochi blasts death toll climbs to 4 as 61-year-old woman succumbs to injuries

അതേ സമയം, കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട പന്ത്രണ്ടു വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമില്ലായിരുന്നു. ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: