/indian-express-malayalam/media/media_files/nbKZASMUFO6mrQMsdfZi.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ ആര്യാടൻ ഷൗക്കത്ത്
തിരുവനന്തപുരം: കോൺ​ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. കെപിസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് അങ്ങനെ പോകാൻ സാധിക്കില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ തീർത്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.
അച്ചടക്ക സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. "മലപ്പുറത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കന്മാരെ കൂടി കേൾക്കണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഈ മാസം എട്ടിന് യോ​ഗം ചേരും. എട്ടിന് ജില്ലയിലെ മുതിർന്ന നേതാക്കന്മാർ അവർക്ക് പറയാനുള്ളത് പറയും" ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.
"എന്റെ പിതാവ് ആശുപത്രിയിൽ കിടക്കുമ്പോഴും പറഞ്ഞത് കോൺ​ഗ്രസ് പതാക പുതപ്പിക്കണമെന്നാണ്. അത് തന്നെയാണ് തന്റെ ജീവിതത്തിലും നടപ്പാക്കാൻ ആ​ഗ്രഹിക്കുന്നത്. ആ കാര്യത്തിൽ ഒരു തർക്കവുമില്ല. പലസ്തീന്റെ കാര്യത്തിൽ നിലപാട് മാറ്റമില്ല. എന്റെ വിശദീകരണം പാർട്ടി ഉൾകൊള്ളുമെന്നാണ് പ്രതീക്ഷ.ഉത്തരവാദിത്തപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറിയാണ് താൻ. അതുകൊണ്ട് തന്നെ സിപിഎം വിളിച്ചു കഴിഞ്ഞാൽ അതിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഷൗക്കത്ത് മറുപടി നൽകി.
അതേസമയം, പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണമെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങിൽ ആര്യാടൻ ഷൗക്കത്ത് പങ്കെടുത്തത്.
പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ പാർട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമർശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോൺഗ്രസിന് മുന്നിലുണ്ട്.
Check out More Kerala Stories Here
- തലസ്ഥാനത്ത് കെ എസ് യു മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്, നാളെ വിദ്യാഭ്യാസ ബന്ദ്
- കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി; മാർട്ടിന്റെ വിദേശബന്ധം അന്വേഷിച്ച് പൊലിസ്
- ഇതാണോ ക്രിക്കറ്റിന്റെ സ്പിരിറ്റ്? ടൈം ഔട്ടിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
- ശുഭ്മന് ഗില്ലുമായി ഡേറ്റ് ചെയ്യുന്ന ആ സാറ താനല്ല; വെളിപ്പെടുത്തി പ്രിയതാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.