scorecardresearch

ശുഭ്മന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന ആ സാറ താനല്ല; വെളിപ്പെടുത്തി പ്രിയതാരം

കരൺ ജോഹറിന്റെ ചാറ്റ് ഷോയായ കോഫീ വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തലുള്ളത്. എപ്പിസോഡ് നവംബർ 9നാണ് ടെലികാസ്റ്റ് ചെയ്യുന്നതെങ്കിലും പരിപാടിയുടെ ടീസർ ഇതിനോടകം വൈറലായിട്ടുണ്ട്.

കരൺ ജോഹറിന്റെ ചാറ്റ് ഷോയായ കോഫീ വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തലുള്ളത്. എപ്പിസോഡ് നവംബർ 9നാണ് ടെലികാസ്റ്റ് ചെയ്യുന്നതെങ്കിലും പരിപാടിയുടെ ടീസർ ഇതിനോടകം വൈറലായിട്ടുണ്ട്.

author-image
Entertainment Desk
New Update
Subhmann GIll | Sara Ali Khan | Sara Tendulkar

ഫൊട്ടോ: എക്സ് / താരങ്ങളുടെ ഒഫീഷ്യൽ പേജുകൾ

ഇന്ത്യന്‍ യുവ ക്രിക്കറ്റർ ശുഭ്മന്‍ ഗില്ലുമായി പ്രണയത്തിലാണെന്ന വാർത്തകൾ തള്ളി ബോളിവുഡ് നടി സാറ അലി ഖാൻ. കരൺ ജോഹറിന്റെ ചാറ്റ് ഷോയായ കോഫീ വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തലുള്ളത്. എപ്പിസോഡ് നവംബർ 9നാണ് ടെലികാസ്റ്റ് ചെയ്യുന്നതെങ്കിലും പരിപാടിയുടെ ടീസർ ഇതിനോടകം വൈറലായിട്ടുണ്ട്. അടുത്ത സുഹൃത്തായ അനന്യ പാണ്ഡെയാണ് സാറയ്ക്കൊപ്പം ഈ എപ്പിസോഡിൽ പങ്കെടുക്കുന്നത്.

Advertisment

ശുഭ്മന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ താനല്ലെന്നാണ് സാറാ അലി ഖാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറയുമായാണ് ശുഭ്മാന്‍ ഗില്‍ ഡേറ്റ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളുകയാണ് നടി ചെയ്തിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ കളി കാണാൻ സ്ഥിരമായെത്തുന്ന താരമാണ് സാറ അലി ഖാൻ.

മുംബൈയില്‍ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കാണികള്‍ ഗില്ലിന് നേരെ ഉച്ചത്തില്‍ 'സാറ ചേച്ചിക്ക് സുഖമാണോ' എന്ന് ഉറക്കെ വിളിച്ച് ചോദിച്ച് കളിയാക്കിയിരുന്നു. എന്നാല്‍ കാണികളുടെ ഉച്ചത്തിലുള്ള വിളികളോട് പ്രതികരിക്കാതെ വിരാട് കോഹ്ലിയോട് പരാതിപ്പെടുകയാണ് ഗിൽ ചെയ്തത്. വിഷയത്തിൽ ഇടപെട്ട് കോഹ്ലി ആരാധകരോട് ഗില്ലിന്റെ പേരിൽ ചാന്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ചെടുക്കാൻ നിൽക്കുന്ന താരത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്നും കോഹ്ലി മുന്നറിയിപ്പ് നൽകിയിരുന്നു.

ശുഭ്മൻ ഗില്ലും സച്ചിന്റെ മകളായ സാറാ ടെണ്ടുല്‍ക്കറും ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് മുംബൈയിലെ റെസ്റ്റോറന്‍റില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനായി സാറ ടെണ്ടുല്‍ക്കര്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയതും വാര്‍ത്തയായിരുന്നു. 92 റൺസെടുത്ത ഗിൽ പുറത്താകുമ്പോൾ തലകുനിച്ചിരിക്കുന്ന സാറയേയും, പിന്നീട് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നതും ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Check out More Entertainment Stories Here 

Advertisment
Sara Tendulkar Subhmann GIll Sara Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: