scorecardresearch

എന്താണ് ഡങ്കി?  ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ പേര് അർത്ഥമാക്കുന്നതെന്ത്?

കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന 'ഡോങ്കി ഫ്ലൈറ്റ്' എന്ന  അപകടകരവും അനധികൃതവുമായ പിൻവാതിൽ റൂട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം

കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന 'ഡോങ്കി ഫ്ലൈറ്റ്' എന്ന  അപകടകരവും അനധികൃതവുമായ പിൻവാതിൽ റൂട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം

author-image
Entertainment Desk
New Update
shah rukh khan dunki | donkey flight |  dunki meaning

ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തും

രാജ്കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ഡങ്കി റിലീസിന് ഒരുങ്ങുകയാണ്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

Advertisment

‘നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ’കുറിച്ചാണ് ചിത്രം പറയുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം ഡങ്കിയുടെ അർത്ഥം വിശദീകരിച്ച് ഷാരൂഖ് ഖാൻ പറഞ്ഞത്. മനുഷ്യരുടെ പലവിധ വികാരങ്ങളിലൂടെ കടന്നുപോവുന്ന ചിത്രം നർമ്മത്തിന്റെ മേമ്പൊടിയോടെ ആണ് അവതരിപ്പിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി താപ്സി പന്നുവും അഭിനയിക്കുന്നുണ്ട്. കുടിയേറ്റമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചത്തലമാണെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.  

റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഷാരൂഖ് ഡങ്കിയെ കുറിച്ച് സംസാരിച്ചത്. ചിത്രത്തിന് ഇംഗ്ലീഷിൽ ‘ഡോങ്കി’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ, ചിലർ കഴുതയെ ഡങ്കി എന്ന് ഉച്ചരിക്കുന്നതിനാൽ ഡങ്കി എന്ന പേരു തീരുമാനിക്കുകയായിരുന്നു എന്നാണ് ഷാരൂഖ് പറഞ്ഞത്. “ഇംഗ്ലീഷിൽ, എന്റെ സിനിമയെ ഡോങ്കി എന്ന് വിളിക്കും, അത് കഴുതയാണ്. എന്നാൽ ഇന്ത്യയിൽ പലയിടത്തും കഴുതയെ 'ഡങ്കി' എന്നാണ് ഉച്ചരിക്കുന്നത്. കഥയെക്കുറിച്ച് നിങ്ങളോട് എന്തു പറയാൻ? നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രമാണിത്.  മികച്ച എഴുത്തുകാരനായ അഭിജാത് ജോഷിയാണ് ഇത് എഴുതിയിരിക്കുന്നത്." 

Advertisment

"വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളുടെ കഥയാണ് ഡങ്കി. ഇതൊരു വലിയ യാത്രാ ചിത്രമാണ്, അത് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഇന്ത്യയിലെത്തുന്നു,  ഷാരൂഖ് കൂട്ടിച്ചേർത്തു. 

കാനഡ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന 'ഡോങ്കി ഫ്ലൈറ്റ്' എന്ന  അപകടകരവും അനധികൃതവുമായ പിൻവാതിൽ റൂട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.  വളരെ ജനപ്രീതി നേടിയ, എന്നാൽ അങ്ങേയറ്റം നിയമവിരുദ്ധമായ ഒരു സങ്കേതികതയാണ് ഡോങ്കി ഫ്ളൈറ്റ്.  ഇങ്ങനെ നിയമവിരുദ്ധമായ രീതിയിൽ വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കുകയും നാട്ടിലേക്ക് മടങ്ങാൻ പാടുപെടുകയും ചെയ്യുന്ന ആളുകൾ ഏറെയാണ്. 

പഞ്ചാബിലും ഇന്ത്യയുടെ മറ്റു  പല ഭാഗങ്ങളിലും ഈ ബിസിനസ് വ്യാപിച്ചുകിടക്കുന്നു. നിരവധി ട്രാവൽ ഏജൻസികൾ രാജ്യത്തേക്ക് ഗ്യാരണ്ടീഡ് വിസകൾ വാഗ്ദാനം ചെയ്യുകയും താൽപ്പര്യമുള്ള ആളുകളിൽ നിന്ന് കനത്ത പണം വാങ്ങുകയും ചെയ്യുന്നു. വിദേശ ജോലിയെന്ന് ആകർഷണത്തിൽ മയങ്ങി  ആയിരക്കണക്കിന് ചെറുപ്പക്കാർ പതിവ് വിസ അപേക്ഷ പ്രക്രിയകൾ വേഗത്തിലും സുഗമവും ആക്കാനായി  ഉയർന്ന ഫീസ് നൽകുന്നു. എന്നാൽ പലരും  വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. 

വലിയ അപകടം നിറഞ്ഞ കുടിയേറ്റ മാർഗ്ഗമാണ് ഈ ഡോങ്കി ഫ്ളൈറ്റ്.  ഏജൻ്റുമാർ ഷെങ്കൻ വിസയിലാണ് പലപ്പോഴും ഡോങ്കി ഫ്ളൈറ്റ് ആസൂത്രണം ചെയ്യുന്നത്. ആദ്യം ഷെങ്കന്‍ സോണില്‍ പെടുന്ന ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിലേക്ക് ആളുകളെ എത്തിക്കും. അവിടെയെല്ലാം ഇവരിൽ നിന്നും പണം തട്ടാൻ ആളുകളുണ്ടാവും. കൊള്ളവിലയ്ക്ക്   റെസിഡന്‍റ് പെര്‍മിറ്റും ഡ്രൈവിംഗ് ലൈസന്‍സും അടക്കമുള്ള വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കാൻ ആളുകളുണ്ടാവും. വ്യാജരേഖകളോടെ കുടിയേറ്റക്കാരെ ഓരോ രാജ്യത്തേക്ക് എത്തിക്കും.  എന്നാൽ പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും, അതിനു ശേഷം മിക്ക രാജ്യങ്ങളും കുടിയേറ്റക്കാരെ നാടുകടത്തും. 

മുന്ന ഭായ് എംബിബിഎസ്, ലഗേ രഹോ മുന്ന ഭായ്, 3 ഇഡിയറ്റ്‌സ്, പികെ, സഞ്ജു തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഹിരാനി വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. 

Check out More Entertainment Stories Here 

Raj Kumar Hirani Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: