scorecardresearch

Valatty OTT: വാലാട്ടി ഒടിടിയിലേക്ക്

Valatty OTT: ടോമി, അമലു എന്നീ നായകളുടെ പ്രണയ കഥയാണ് 'വാലാട്ടി' പറയുന്നത്. മലയാള സിനിമയിലെ പത്തോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിലെ നായക്കുട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത്

Valatty OTT: ടോമി, അമലു എന്നീ നായകളുടെ പ്രണയ കഥയാണ് 'വാലാട്ടി' പറയുന്നത്. മലയാള സിനിമയിലെ പത്തോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിലെ നായക്കുട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത്

author-image
Entertainment Desk
New Update
Valatty OTT | Valatty OTT Release Date | Valatty OTT Platform | Valatty Hotstar

വാലാട്ടി ഒടിടിയിലേക്ക്

Valatty OTT Release: വളര്‍ത്തുനായകളെ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രമായിരുന്നു വാലാട്ടി. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു  നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ നവാ​ഗതനായ ദേവനാണ്.  ജൂലൈ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു. ഇപ്പോഴിതാ, ചിത്രം ഒടിടിയിൽ റിലീസിനെത്തുകയാണ്.

Advertisment

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഇന്നു അർദ്ധരാത്രിയോടെ ചിത്രം പ്രേക്ഷകർക്കു കാണാനാവും. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി', ടോമി, അമലു എന്നീ നായകളുടെ പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഇവയുടെ വീട്ടുകാർ ഇക്കാര്യം അറിയുമ്പോൾ രണ്ട് നായകളും ഒളിച്ചോടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

റോഷൻ മാത്യു, രവീണ രവി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, രഞ്ജിനി ഹരിദാസ്, സുരഭി ലക്ഷ്മി, നസ്ലൻ കെ ഗഫൂർ എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിലെ നായക്കുട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. 

 ഛായാ​ഗ്രഹണം വിഷ്ണു പണിക്കർ, എഡിറ്റിം​ഗ് അയൂബ് ഖാൻ, സംഗീതം വരുൺ സുനിൽ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. 

Advertisment

Check out More Entertainment Stories Here 

New Release OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: