/indian-express-malayalam/media/media_files/o0ZUBYnH2oChSmkNhV5w.jpg)
ഛത്തീസ്ഗഡിലെ കാങ്കർ നിയോജക മണ്ഡലത്തിലെ സരോനയിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ | ഫൊട്ടോ: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
Mizoram, Chhattisgarh Assembly Elections 2023 Voting Updates: ഛത്തീസ്ഗഡിലും മിസോറമിലും നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. വൈകിട്ട് 5 മണി വരെ മിസോറാമിൽ 75.88% പോളിങ് രേഖപ്പെടുത്തിയപ്പോൾ, ഛത്തീസ്ഗഢിൽ 70.87% പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. നക്സൽ ബാധിത ബസ്തർ ഡിവിഷനിൽ ഉൾപ്പെടുന്ന നിരവധി മണ്ഡലങ്ങൾ ഉൾപ്പെടെ ഛത്തീസ്ഗഡിലെ 20 സീറ്റുകളിലേക്കാണ് നിലവിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ആഴ്ചകളോളം നീണ്ട പ്രചാരണത്തിന് ശേഷം, 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.
പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാണെന്ന അവകാശവാദവുമായി രംഗത്തെത്തി. മിസോറമിൽ ബിജെപിയുടെ പിന്തുണയോടെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു.
അതേസമയം, ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മൂന്നിടങ്ങളിൽ നക്സൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമസംഭവങ്ങളിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സുഖ്മയിലാണ് ഒരു ജവാന് പരിക്കേറ്റത്. ഛത്തീസ്ഗഡിൽ നക്സൽ ബാധിത മേഖകളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ കമ്മീഷൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
VIDEO | "Elaborate security arrangements have been made for smooth voting process. Out of over 2,900 polling booths, 600 polling booths are considered to be in the high security zone in Bastar region. A three-layer security cordon has been prepared for these polling booths," says… pic.twitter.com/FQGkuFlgWj
— Press Trust of India (@PTI_News) November 7, 2023
സുഗമമായ വോട്ടിംഗ് പ്രക്രിയയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഛത്തീസ്ഗഢിലെ ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പാട്ടിലിംഗം പറഞ്ഞു. "2,900 പോളിംഗ് ബൂത്തുകളിൽ 600 പോളിംഗ് ബൂത്തുകളും ബസ്തർ മേഖലയിലെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്നു. ഈ പോളിംഗ് ബൂത്തുകൾക്കായി ത്രിതല സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്," റേഞ്ച് ഐജി പിടിഐയോട് വിശദീകരിച്ചു.
ഛത്തീസ്ഗഡിൽ കഴിഞ്ഞ ടേമിൽ 20 സീറ്റുകളിൽ 19 എണ്ണവും നേടിയ ഭരണകക്ഷിയായ കോൺഗ്രസ്, ഇക്കുറിയും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ അധികാരം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ദീപക് ബൈജ് (ചിത്രകോട്ട്), മന്ത്രിമാരായ കവാസി ലഖ്മ (കോണ്ട), മോഹൻ മർകം (കോണ്ടഗാവ്), മുഹമ്മദ് അക്ബർ (കവാർധ), ഛവീന്ദ്ര കർമ്മ (ദന്തേവാഡ) എന്നിവരും മത്സര രംഗത്തുള്ള പ്രമുഖരായ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. ബിജെപിക്ക് വേണ്ടി മുൻ മുഖ്യമന്ത്രി രമൺ സിംഗ് രഞ്ജൻഗാവിൽ കോൺഗ്രസിന്റെ ഛത്തീസ്ഗഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഗിരീഷ് ദേവാങ്കനെതിരെയാണ് മത്സരിക്കുന്നത്.
അതിനിടെ, മിസോറാമിൽ, മിസോ ദേശീയ വികാരമുയർത്തി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്താമെന്നാണ് മിസോ നാഷണൽ ഫ്രണ്ട് പ്രതീക്ഷിക്കുന്നത്. മൊത്തം 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എംഎൻഎഫ്, കോൺഗ്രസ്, സോറാംസ് പീപ്പിൾ മൂവ്‌മെന്റ് എന്നീ പാർട്ടികളാണ് 40 മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നത്. ബിജെപി 23 സീറ്റുകളിലും, ആം ആദ്മി നാല് സീറ്റുകളിലും, സ്വതന്ത്രർ 27 സീറ്റുകളിലും മത്സരിക്കുന്നു.
Check out More News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.