/indian-express-malayalam/media/media_files/2025/06/10/RS3ho4jXjyeyfVhAnuTv.jpg)
ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു (ഫൊട്ടൊ കടപ്പാട്- എക്സ്/കോസ്റ്റ്ഗാർഡ്)
Cargo Ship Fire Accident Updates: കൊച്ചി: സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ൽ ഉണ്ടായ തീപിടിത്തം ഇനിയും നിയന്ത്രണവിധേയമായില്ല.നിലവിൽ നാലികസേനയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലിൽ തീ പടർന്നിട്ട് 20 മണിക്കൂർ പിന്നിട്ടുവെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല.
Also Read: കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല, 15 ഡിഗ്രി വരെ ചരിഞ്ഞു
നാല് കോസ്റ്റ് ഗാർഡ് കപ്പലുകൾ തടുർച്ചയായി ഫയർ ഫൈറ്റ് നടത്തുന്നുണ്ടെങ്കിലും കപ്പലിലെ തീ നിയന്ത്രിക്കാൻ ആയിട്ടില്ല. മധ്യഭാഗത്താണ് പൊട്ടിത്തെറിയും പുകയും രൂക്ഷം. 10 മുതൽ 15 ഡിഗ്രിയിൽ കപ്പൽ ചരിഞ്ഞതിനാൽ കൂടുതൽ കണ്ടെയ്നറുകളും കടലിൽ പതിച്ചിട്ടുണ്ട്.
Also Read:ചരക്കുകപ്പൽ അപകടം; തീ അണയ്ക്കാൻ വെല്ലുവിളി; രാത്രിയും ശ്രമം തുടരും
കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പടരുന്നത് തടയാൻ ഡച്ച് കമ്പനി എത്തും. പ്രതിരോധ നടപടിയുടെ ഭാഗമായാണ് രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് എന്ന് ഡച്ച് കമ്പനിയെ എത്തിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പൽ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
കാണാതായവർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതം
നിലവിൽ നാലുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാണെന്ന് ഡിഫൻസ് പി.ആർ.ഒ. അതുൽ പിള്ള പറഞ്ഞു. കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ നാവികരിൽ ആറു പേരാണ് ആശുപത്രിയിൽ ഉള്ളത്.ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
കപ്പലിൽ 1754 കണ്ടെയ്നറുകൾ
കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.
Also Read:വീണ്ടും കപ്പൽ അപകടം; 50 കണ്ടെയ്‌നറുകൾ കടലിൽ വീണു, അഞ്ച് പേർക്ക് പരിക്ക്
പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് - തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ.
— Indian Coast Guard (@IndiaCoastGuard) June 10, 2025
വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.
തെക്ക് പടിഞ്ഞാറൻ കാറ്റ് ഈ ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കും, ഇതും കണ്ടെയ്നർ ഗതിയെ ബാധിക്കും. കപ്പലിലെ എണ്ണ ചോർച്ചയിൽ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നാണ് കണക്കൂട്ടൽ. തീപിടിക്കുന്ന, വിഷമയമായ വസ്തുക്കൾ കണ്ടെയ്നറുകളിള്ളതിനാൽ, ഇത്തവണ കൂടുതൽ ജാഗ്രത വേണം.
Read More
രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.