scorecardresearch

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്

വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്

author-image
WebDesk
New Update
Diya Krishna Financial fraud case

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികൾ ദിയയുടെ തിരുവനന്തപുരത്തു പ്രവൃത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്.

Advertisment

69 ലക്ഷം രൂപ അപഹരിച്ചെന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പരാതിയിലായിരുന്നു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ ക്യൂ ആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ മൂന്നുപേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.

Also Read: കുറ്റബോധം തെല്ലുമില്ല; തെളിവെടുപ്പിനു ശേഷം ജനങ്ങൾക്കുനേരെ കൈവീശി കാണിച്ച് ​ഗോവിന്ദച്ചാമി

പണം തട്ടിയതിനു തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു. 2024 ജനുവരി മുതൽ 2025 മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

Advertisment

Read More:

High Court fraud case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: