/indian-express-malayalam/media/media_files/2025/07/25/govindachamy-2025-07-25-18-02-32.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Govindachami Jail Break Updates: കണ്ണൂർ: ജയിൽ ചാടി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ നാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
വൈകീട്ട് നാലുമണിയോടെയായിരുന്നു പ്രതിയെ തെളിവെടുപ്പിന് ജയിലിലെത്തിച്ചത്. വലിയ ജനക്കൂട്ടമായിരുന്നു പ്രതിയെ കാണാൻ ജയിൽ പരിസരത്ത് തടിച്ചുകൂടിയത്. കോടതിയിലേക്ക് കൊണ്ടുപോകാൻ തിരികെ പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ യാതൊരു കുറ്റബോധവുമില്ലാതെ, പ്രതി ജനക്കൂട്ടത്തിനുനേരേ കൈവീശിക്കാണിച്ചു.
Also Read: ഗോവിന്ദച്ചാമി; ശരീരഭാരം കുറച്ചത് ചപ്പാത്തി മാത്രം കഴിച്ച്, ലക്ഷ്യമിട്ടത് ഗൂരുവായൂരിലെത്തി മോഷണം
അതേസമയം, ജയിൽ ചാടാനായി പ്രതി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണമാണെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Also Read:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
വെള്ളിയാഴ്ച വെളുപ്പിനെ 1.15 ഓടെയായിരുന്നു സംഭവം. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
Read More: ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷമുള്ള സിസിടിവി ദൃശ്യം പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us