scorecardresearch

സരിൻ ഉത്തമനായ സ്ഥാനാർത്ഥി; ജനസേവനത്തിനു വേണ്ടി ജോലിപോലും രാജിവെച്ച ചെറുപ്പക്കാരൻ: ഇ.പി ജയരാജൻ

പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടെത്തിയതായിരുന്നു ജയരാജൻ

പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടെത്തിയതായിരുന്നു ജയരാജൻ

author-image
WebDesk
New Update
EP Jayarajan

ചിത്രം: സ്ക്രീൻഗ്രാബ്

പാലക്കാട്: പാലക്കാടിന് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ് ഡോ പി. സരിനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി ജയരാജൻ. പൊതുസമൂഹത്തോട് പ്രതിജ്ഞ ബദ്ധയുള്ളയാളാണ് സരിനെന്നും, ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ച്, രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ചെറുപ്പക്കാരനാണ് സരിനെന്നും, ഇ.പി ജയരാജൻ പാലക്കാട് പറഞ്ഞു.

Advertisment

ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഡോക്ടർ സരിൻ പാലക്കാട് മത്സരിക്കുകയാണ്. സരിൻ ഉത്തമനായ ഒരു ചെറുപ്പക്കാരനാണ്. പൊതുസമൂഹത്തോട് പ്രതിജ്ഞ ബദ്ധയുള്ളയാളാണ്. ജനസേവനത്തിന് വേണ്ടി ജോലി പോലും രാജിവെച്ച് നിസ്വാര്‍ത്ഥ സേവകനായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ചെറുപ്പക്കാരനാണ് അദ്ദേഹം ഇ.പി ജയരാജൻ പറഞ്ഞു.

പാലക്കാട് ജനതയ്ക്ക് ലഭിച്ചിട്ടുള്ള ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ് സരിനെന്നും ഇ.പി പറഞ്ഞു. 'പഠിക്കുന്ന കാലത്തെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി. ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മടുക്കനായ വിദ്യാർത്ഥി. ഡോക്ടറായി ആതുര ശുശ്രൂഷ രംഗത്ത് സേവനമര്‍പ്പിക്കാനുള്ള മനോഭാവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ അര്‍ഹതയോടെ അനുമതി ലഭിച്ച് കൃത്യമായ സമയത്ത് പഠനം പൂര്‍ത്തീകരിച്ച് ഡോക്ടറായി പുറത്തിറങ്ങി.'

'ഡോക്ടറായി പുറത്തിറങ്ങുന്ന ഘട്ടത്തിലും സമൂഹത്തിന്റെ വ്യത്യസ്തമായ മേഖലകളില്‍ സരിന്റെ എല്ലാ തരത്തിലുമുള്ള കഴിവുകളും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മെഡിക്കല്‍ കോളേജിലും എല്ലാ വിദ്യാര്‍ത്ഥികളുടെയും അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള പ്രിയങ്കരനായ വിദ്യാര്‍ത്ഥിയായിരുന്നു സരിൻ.

Advertisment

അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതു സമൂഹവും ഏറ്റവും അധികം സ്‌നേഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ സരിന്‍. അതാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി കാലഘട്ടം. അതിനുശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. അതിന്റെ വഴികളിലൂടെ സഞ്ചരിച്ചു. അക്കൗണ്ട്‌സ് ജനറല്‍ മാനേജറായി അദ്ദേഹം സേവനം നടത്തി. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്ത് ഏതാണ്ട് ഒരു അഞ്ചാറ് വര്‍ഷക്കാലം വലിയ ശമ്പളം വാങ്ങി ജീവിച്ചു. 

പക്ഷേ അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു. അദ്ദേഹം അന്ന് ജനസേവനത്തിന്റെ വഴികളാണ് ചിന്തിച്ചത്. അങ്ങനെ തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ ചുറ്റുപാടിന്റെ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ മനസ് കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഒപ്പമായിരുന്നു. ഇടതുപക്ഷ മനസായിരുന്നു. ഇടതുപക്ഷ മനസുമായി അദ്ദേഹം കടന്നു പോയി,' ഇ.പി ജയരാജൻ പറഞ്ഞു.

അതേസമയം, ആത്മകഥാ വിവാദത്തിൽ ഇ.പി വീണ്ടും നിലപാട് ആവർത്തിച്ചു. തിരഞ്ഞെടുപ്പ് ദിവസം വിവാദം ഉണ്ടായതിന് പിന്നിൽ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്‌സിന് നൽകിയിട്ടില്ലെന്നും ജയരാൻ വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടെത്തിയ ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുകയെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More

Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: