scorecardresearch

'സുധാകരൻ നിലവാരമില്ലാത്തവൻ, സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ല'; ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

"എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താൻ. കെ. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും. നിയമനടപടി സ്വീകരിക്കും," ഇ.പി. ജയരാജൻ പറഞ്ഞു

"എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താൻ. കെ. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും. നിയമനടപടി സ്വീകരിക്കും," ഇ.പി. ജയരാജൻ പറഞ്ഞു

author-image
WebDesk
New Update
EP Jayarajan | K Sudhakaran

കെ. സുധാകരൻ നല്ലൊരു രാഷ്ട്രീയ നേതാവാകാൻ ശ്രമിക്കൂവെന്നും സത്യങ്ങളിൽ ഊന്നി നിൽക്കൂവെന്നും ഇ.പി. ജയരാജൻ ഓർമിപ്പിച്ചു (ഫയൽ ചിത്രം)

കൊച്ചി: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ. സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ വാക്കുകൾക്ക് പ്രതികരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.

Advertisment

"കെ. സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതു പോലെ ക്ലച്ചു പിടിക്കുന്നില്ല. എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താൻ. കെ. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും. നിയമനടപടി സ്വീകരിക്കും," ഇ.പി. ജയരാജൻ പറഞ്ഞു.

"കെ. സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഞങ്ങൾ ഈ നിലപാട് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയത് പോലെ ക്ലച്ച് പിടിക്കുന്നില്ല. എനിക്ക് തോന്നുന്നത് സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ചു. അതാണ് ഞാൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത്. എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. ഞാൻ അവർക്കെതിരെ പൊരുതി വന്നവനാണ്," ജയരാജൻ വിശദീകരിച്ചു.

"എന്നെ കൊല്ലാൻ ശ്രമിച്ചവരാണ് ആർഎസ്എസുകാർ. അദ്ദേഹത്തിന് അൽഷിമേഴ്‌സ് ഉണ്ടോ? എന്തോ ഒരു തകരാറുണ്ട്. ഇങ്ങനെ പോയാലെങ്ങനെ കോൺഗ്രസിനെ നയിക്കാൻ കഴിയും? അതുകൊണ്ട് നല്ലൊരു രാഷ്ട്രീയ നേതാവാകാൻ ശ്രമിക്ക്. സത്യങ്ങളിൽ ഊന്നി നിൽക്കൂ. നിലവാരമില്ലാത്തവരാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. തോക്കിൻ്റെ പക ഇപ്പോഴും സുധാകരന് തീർന്നിട്ടില്ല അല്ലേ? നിലവാരമില്ലാത്ത ആരോപണത്തിന് മറുപടി ഇല്ല. ശോഭാ സുരേന്ദ്രനെ അറിയില്ല. കെ. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും. നിയമനടപടി സ്വീകരിക്കും. മാനനഷ്ടത്തിന് കേസ് കൊടുക്കും," ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Read More

Advertisment
Ep Jayarajan K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: