/indian-express-malayalam/media/media_files/HugJzDyKQa1mpeRX9HNg.jpg)
തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങൾ എന്ന നിലപാടിലാണ് ഇ.പി. ജയരാജൻ (ഫയൽ ചിത്രം)
കണ്ണൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കൺവീനര്‍ ഇ.പി. ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. നേരത്തെ ഇരുവര്‍ക്കുമെതിരെ ഇ.പി. ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസിന് പിന്നാലെയാണ് ഇ.പി. ജയരാജൻ ഇപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങൾ എന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി, ബിജെപിയിലേക്ക് പോകാനൊരുങ്ങി തുടങ്ങിയ ആരോപണങ്ങളാണ് ഇ.പിക്കെതിരെ ശോഭ സുരേന്ദ്രൻ ഉന്നയിച്ചത്.
എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ചേര്‍ത്തുകൊണ്ടുള്ള വിശദീകരണങ്ങളും വെളിപ്പെടുത്തലുകളുമാണ് ദല്ലാൾ നന്ദകുമാര്‍ നടത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാ​ൻ ജയരാജനും സിപിഎമ്മും തീരുമാനിച്ചത്.
Read More
- മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
- ജയരാജൻ ജാവദേക്കറെ കണ്ടത് പൊളിറ്റിക്കൽ ഡീലിന്റെ ഭാഗമെന്ന് രമേശ് ചെന്നിത്തല
- ഇ.പി ഡല്‍ഹിയിലെത്തിയത് ബിജെപിയില്‍ ചേരാനുറച്ച്, ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ ടെന്‍ഷനിലായി, പിന്മാറി: ശോഭ സുരേന്ദ്രൻ
- താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.