scorecardresearch

ഈദ് ഗാഹുകളും പ്രത്യേക പ്രാർത്ഥനകളുമായി ചെറിയ പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസി സമൂഹം

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷങ്ങളിലേക്ക് കടന്നത്

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷങ്ങളിലേക്ക് കടന്നത്

author-image
WebDesk
New Update
religion

ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്

തിരുവനന്തപുരം: 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഈദിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പള്ളികളിലും വിവിധ സ്ഥലങ്ങലിലും ഈദ് ഗാഹുകളും പ്രത്യേക നമസ്ക്കാര ചടങ്ങുകളും നടന്നു. പാളയം ഇമാം വി പി ശുഹൈബ് മൗലവിയും, കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹുസൈൻ മടവൂറും തിരുവനന്തപുരത്തും ഈദ് ദിന സന്ദേശങ്ങൾ അറിയിച്ചു.

Advertisment

പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത്  ചെറിയ പെരുന്നാൾ ആഘോഷിച്ചത്. ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷങ്ങളിലേക്ക് കടന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഈദ് ആശംസ

ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണമെന്നും എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

"ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം,"  

Advertisment

"വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ," മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഈദ് ആശംസ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. "സ്നേഹത്തിൻ്റെ, നന്മയുടെ, കാരുണ്യത്തിൻ്റെ നിലാവ് നിറയട്ടെ. എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ," സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടൊപ്പം ഒരു വീഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ✨

സ്നേഹത്തിൻ്റെ, നന്മയുടെ, കാരുണ്യത്തിൻ്റെ നിലാവ് നിറയട്ടെ എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ✨

Posted by V D Satheesan on Tuesday, April 9, 2024

Read More:

Eid Ul Fitr Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: