/indian-express-malayalam/media/media_files/uploads/2022/05/pc-george-hate-speech-kerala-police-updates-646131.jpg)
പിസി ജോർജ്
കോട്ടയം:എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ പൊതുവേദിയിൽ തർക്കം. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്.
മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ എന്നായിരുന്നു പിസി ജോർജ് പറഞ്ഞു. എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ടയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും തിരിച്ചടിച്ചു. സംഘാടകർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.
വിമർശിക്കാൻ വേറെയൊരു വികസന വേദിയുണ്ടാക്കമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കവേയായിരുന്നു എംഎൽഎയുടെ മറുപടി. ആശുപത്രിയുടെ ഉദ്ഘാടനമാണെന്നും അത് പറഞ്ഞിട്ട് പോകാനും എംഎൽഎ പിസി ജോർജിനോട് പറഞ്ഞു. പറയേണ്ടത് പറഞ്ഞിട്ടേ പോകൂവെന്ന് പിസി ജോർജും പറഞ്ഞു. പൂഞ്ഞാർ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ വേണമെന്ന് എംഎൽഎയോടല്ലാതെ വേറെയാരോടാണ് പറയേണ്ടതെന്ന് പിസി ജോർജ് ചോദിച്ചു. അത് പറയാനുള്ള വേദി ഇതല്ലല്ലോയെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ മറുപടി.
Read More
- ചാലക്കുടി ബാങ്ക് കവർച്ച; മോഷ്ടാവ് ഹിന്ദി സംസാരിച്ചെങ്കിലും ഇതര സംസ്ഥാനക്കാരനെന്ന് ഉറപ്പിക്കാനാകില്ലെന്ന് പൊലീസ്
- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് പ്രാഥമിക നിഗമനം
- കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മൂന്ന് മരണം: നിരവധി പേർ ചികിത്സയിൽ
- 'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.