scorecardresearch

ശബരിമല ഡ്യൂട്ടി;എംആർ അജിത് കുമാറിനെ നീക്കി: എസ് ശ്രീജിത്തിന് ചുമതല

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിവിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിവിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു

author-image
WebDesk
New Update
sreejith

ശബരിമല ഡ്യൂട്ടിയിൽ നിന്ന് എംആർ അജിത് കുമാറിനെ നീക്കി

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിൽനിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി ഡിജിപിയുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി  എസ് ശ്രീജിത്തിനാണ് ചുമതല.

Advertisment

എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

നേരത്തെ ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ നിന്ന് ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. വരുന്ന സീസണിൽ സുരക്ഷ ക്രമീകരണങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ ഒഴിവാക്കുകയായിരുന്നു.

അതേസമയം, തൂലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.

Advertisment

Read More

Sabarimala Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: