/indian-express-malayalam/media/media_files/2025/05/23/9zdRwIXvuAmWXOEtYvB6.jpg)
ദേശീയപാതയിലെ വിള്ളൽ (ഇടത്), ടാറിട്ട് മൂടിയപ്പോൾ (വലത്)
തിരുവനന്തപുരം: ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ മൂന്ന്,നാല് തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്.
ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. മാത്രമല്ല വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും അദ്ദേഹം സംസാരിക്കും.
Read Also: എൺപതിന്റെ നിറവിൽ പിണറായി വിജയൻ
മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിനിടെയുണ്ടായ തകർച്ചയിൽ നിർമാണ കമ്പനിയായ കെഎൻആർസി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആർ കൺസ്ട്രക്ഷൻസ് അധികൃതർ സമ്മതിച്ചു.ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
അതേസമയം, കൂരിയാട് പരിശോധന നടത്തിയ വിദഗ്ധസംഘം ദേശീയപാത അതോറിറ്റിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.റോഡിന് താഴെയുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് ദേശീയ പാത തകരാൻ കാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം .ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമാണത്തിൽ അപാകതകൾ ഉണ്ടോ, ഇനി റോഡ് എങ്ങനെ പുനർനിർമിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.