/indian-express-malayalam/media/media_files/2025/02/02/EyV5e5FLLE4kwcBfpKk8.jpg)
ജോർജ് കുര്യൻ (ഫൊട്ടൊ കടപ്പാട്-എക്സ്)
തിരുവനന്തപുരം: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. "കേരളവിരുദ്ധ നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. ഒരു തരത്തിലും കേരളത്തെ മുന്നോട്ട് പോകാൻ അനുവദിക്കില്ല എന്നാണ് നിലപാട്. ഒരു ദരിദ്ര കേരളമായി മാറണമെന്നാണ് ബിജെപി ലക്ഷ്യം. ബിജെപി നേതാക്കളെ കേരളത്തിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്".- എംവി ഗോവിന്ദൻ പറഞ്ഞു.
ജോര്‍ജ് കുര്യന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു."ജോര്‍ജ് കുര്യന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.-വിഡി സതീശൻ പറഞ്ഞു.
കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്. " മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയട്ടെ, അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ."-ജോർജ് കുര്യൻ ഡൽഹിയിൽ പറഞ്ഞു.
ജോർജ് കുര്യൻ കേരളത്തെ അപമാനിച്ചെന്നും പ്രസ്താവന തിരിച്ചെടുത്ത് മാപ്പ് പറയണമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ജനിച്ചു വളർന്ന നാടിനോടും മൂന്നരക്കോടി മലയാളികളോടും അശേഷം സ്നേഹമില്ലാത്തൊരു പാർട്ടിയാണ് ബിജെപി എന്നത് ജോർജ് കുര്യന്റെ പ്രസ്താവനയോടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ജോർജ് കുര്യൻ രംഗത്തെത്തി. കേരളം നമ്പർ വൺ ആണെന്ന് അമിതമായ അവകാശവാദം സംസ്ഥാനത്തിന് നല്ലതല്ല. പല കാര്യങ്ങളിലും കേരളത്തിന്റെ പിന്നോക്കാവസ്ഥ കേന്ദ്രത്തെ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. -സുരേന്ദ്രൻ പറഞ്ഞു.
Read More
- ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണം; വിവാദ പരാമർശവുമായി സുരേഷ് ഗോപി
- സൗന്ദര്യം കുറവ്, സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം
- മുകേഷിനെതിരായ പീഡന പരാതി: തെളിവുണ്ടെന്ന് അന്വേഷണ സംഘം, കുറ്റപത്രം സമർപ്പിച്ചു
- കോട്ടയത്ത് കുർബാനയ്ക്കിടെ സംഘർഷം; വൈദികനടക്കം നിരവധി പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.