/indian-express-malayalam/media/media_files/uploads/2018/01/kk-shailaja.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ സൈബർ ആക്രമണ വിഷയത്തിൽ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. വ്യക്തമായ തെളിവുകളോട് കൂടിയാണ് വിഷയത്തിൽ പരാതിയുമായി രംഗത്ത് വന്നത്. ആ തെളിവുകൾ ഹാജരാക്കേണ്ടിടത്ത് കൃത്യമായും ഹാജരാക്കുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില കുറഞ്ഞ പണിയൊന്നും ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശൈലജ വ്യക്തമാക്കി.
തനിക്കെതിരായ സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ടെന്നും ഇക്കാര്യത്തിലെ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് തിരിച്ചടിയായി മാറുമെന്നും കെ.കെ ശൈലജ പറഞ്ഞു. സൈബർ സ്പെയിസുകളിൽ തീർത്തും അധാർമികമായ നീക്കമാണ് തനിക്കെതിരെ നടന്നത്. സൈബർ ആക്രമണമാണ് വടകര തിരഞ്ഞെടുപ്പിലെ ചർച്ചയെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിയെല്ലെന്നും ചിന്തിക്കുന്ന പൊതുസമൂഹം തനിക്കൊപ്പം നിൽക്കുമെന്നും ശൈലജ പറഞ്ഞു.
തന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നതിനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും കെ.കെ ശൈലജ ആരോപിച്ചു. സ്വയം ആരോപണം ഉണ്ടാക്കുന്ന തരത്തിലെ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്നും അവർ പറഞ്ഞു. ആരോപണം ഉന്നയിച്ച വിഷയത്തിൽ ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടേയെന്നും എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂവെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
അതേ സമയം കെ.കെ ശൈലജ ഉന്നയിച്ച അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ ഇന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ വീഡിയോ ഇല്ലെന്ന് തിരുത്തിയ കെ.കെ ശൈലജയുടെ നിലപാടിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരാഴ്ച്ചക്കാലത്തോളം തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ അതിലൂടെ ഇല്ലാതാകുമോ എന്നും ഷാഫി ചോദിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.