/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി എവിടെയും പറഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി (ഫയൽ ചിത്രം)
കൊല്ലം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി എവിടെയും പറഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുൽ പറയുന്നതെന്നും രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
"സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുന്നത് മോദിയാണ്. പിണറായിക്ക് എതിരെ ഒരു കേസും ഇല്ല ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ല. സ്വർണ്ണക്കടത്തിലെ പ്രധാനപ്രതി പ്രധാനമന്ത്രി മോദിയാണ്. വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം കേന്ദ്രത്തിനാണ്. പ്രധാനമന്ത്രി കേരളത്തിൽ എത്തി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ച് തരംതാണ ആർഎസ്എസുകാരെപ്പോലെ പ്രസംഗിക്കുന്നു. ഇന്ത്യൻ പ്രധാന മന്ത്രി വളരെ ചീപ്പ് ആയിപോയി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേഞ്ച് എന്താണ്. തോൽക്കാൻ പോകുമ്പോൾ എന്തെങ്കിലും വിളിച്ചു പറയുകയാണ്," സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
"കോൺഗ്രസിന്റെ വർഗീയ നിലപാട് ബിജെപിക്കും ആർഎസ്എസിനും സമമാണ്. രേവന്ത് റെഡ്ഡി ഇപ്പോഴും പഴയ എബിവിപിക്കാരനാണ്. അതുകൊണ്ടാണ് പിണറായി വിജയനെ വർഗീയവാദി എന്ന് പറഞ്ഞത്. ഇലക്ട്രിക് ബോണ്ട് സിപിഎം വാങ്ങി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജാള്യത മറക്കാനാണ്. വി.ഡി. സതീശൻ തെളിവ് ഹാജരാക്കട്ടെ. തെളിവ് ഹാജരാക്കിയാൽ സതീശൻ പറയുന്ന എന്ത് കാര്യവും ചെയ്യും. കുത്തക മുതലാളിമാരുടെ ചിലവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്," സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
"ഷാഫി ആദ്യം കരുതിയത് ഒരു ജാഡ ഉണ്ടാക്കി വടകര വിജയിക്കാം എന്നാണ്. അശ്ലീലം പ്രചരിപ്പിച്ചു കൊണ്ട് കെ.കെ. ശൈലജയെ പരാജയപ്പെടുത്താം എന്നാണ് കോൺഗ്രസ് കരുതുന്നത്. വനിതാ സ്ഥാനാർത്ഥികൾക്കെതിരെ ഉണ്ടാകുന്ന സൈബർ അക്രമം തെറ്റാണ്. തൃശ്ശൂരിൽ നടന്നത് എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല. എന്തെങ്കിലും കാരണം ഇല്ലാതെ പൊലീസ് നടപടി ഉണ്ടാകില്ലല്ലോ. പൊലീസിന് വീഴ്ച സംഭവിച്ചോ എന്നത് പരിശോധിക്കണം. വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കപ്പെടണം. വിശ്വാസികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൊടിയുയർത്തി ആദ്യം ഉണ്ടാവുക സിപിഎം ആയിരിക്കും," എം.വി. ഗോവിന്ദൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.