scorecardresearch

പ്രിയങ്ക ഗാന്ധി ഇന്നു കേരളത്തിൽ, റോഡ്ഷോയിൽ പങ്കെടുക്കും

പത്തനംതിട്ടയിൽ 2.15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അവിടെനിന്നും തിരുവനന്തപുരത്തേക്കു പോകും. അവിടെ വലിയതുറ മുതൽ പൂന്തുറവരെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും

പത്തനംതിട്ടയിൽ 2.15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അവിടെനിന്നും തിരുവനന്തപുരത്തേക്കു പോകും. അവിടെ വലിയതുറ മുതൽ പൂന്തുറവരെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
election

പ്രിയങ്ക ഗാന്ധി (ഫയൽചിത്രം)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നു കേരളത്തിലെത്തും. ഇന്നു രാവിലെ 8.15 ഓടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തും. അവിടെനിന്നും ചാലക്കുടിയിൽ എത്തുന്ന പ്രിയങ്ക എറിയാട് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അതിനുശേഷം പത്തനംതിട്ടയിലേക്കു പോകും.

Advertisment

പത്തനംതിട്ടയിൽ 2.15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അവിടെനിന്നും തിരുവനന്തപുരത്തേക്കു പോകും. അവിടെ വലിയതുറ മുതൽ പൂന്തുറവരെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. അതിനുശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകീട്ട് 5.30 ഓടെ ഡൽഹിയിലേക്കു മടങ്ങും. 

കഴിഞ്ഞ ആഴ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രാരണത്തിനായി കേരളത്തിൽ എത്തിയിരുന്നു. വയനാട്ടിൽ എത്തിയ രാഹുൽ സുൽത്താൻ ബത്തേരിയിലെ റോഡ് ഷോയിലും പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തിലും പങ്കെടുത്തിരുന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിയിലും മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളിലും രാഹുൽ പങ്കെടുത്താണ് മടങ്ങിയത്.

Read More

Advertisment
Lok Sabha Election 2024 Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: