/indian-express-malayalam/media/media_files/VbMfyS4Q0Yggeohorkrm.jpg)
രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മുഖ്യമന്ത്രിയെ വിമർശിച്ചത്
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മുഖ്യമന്ത്രിയെ വിമർശിച്ചത്. പിണറായി കളിക്കുന്നത് ഒത്തുകളിയുടെ രാഷ്ട്രീയമാണെന്നും നിരവധി അഴിമതി ആരോപണങ്ങൾ വന്നിട്ടും കേന്ദ്രം മുഖ്യമന്ത്രിയെ തൊടാത്തത് അതിനാലാണെന്നും പ്രിയങ്ക തുറന്നടിച്ചു.
ബി ജെ പിക്കൊപ്പം നിന്ന് തന്‍റെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പ്രിയങ്ക പറഞ്ഞു. കേരള മുഖ്യമന്ത്രി ഒത്തു കളിയുടെ ആളാണ്. നിരവധി ഗൗരവമുള്ള അഴിമതി ആരോപണങ്ങൾ പിണറായിക്കെതിരെ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബി ജെ പിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ആരോപിച്ചു.
പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് എതിരെ മാത്രമാണ് സംസാരിക്കുന്നത്. രാജ്യത്താകെ എത്തി ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്ന് ഓർക്കണം. സ്വർണ്ണ കടത്ത് ,ലൈഫ് മിഷൻ അഴിമതികളിൽ പെട്ട ആളാണ് പിണറായിയെന്നും കുഴൽപണ കേസിൽ ഉൾപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി തൊടാത്തത് ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക പറഞ്ഞു.
Read More
- രാഹുൽ വയനാട്ടിൽ നിന്നും മാറും; ഏപ്രിൽ 26 കഴിയാൻ കാത്തിരിക്കുകയാണെന്ന് നരേന്ദ്ര മോദി
- മാമ്പഴം കഴിച്ചത് മൂന്നു തവണ; കെജ്രിവാളിൻ്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
- കീടനാശിനി സാന്നിധ്യം; എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് സിംഗപ്പൂർ
- ബംഗാളിൽ കനത്ത പോളിങ്, തമിഴ്നാട്ടിൽ 72; ഒന്നാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.