/indian-express-malayalam/media/media_files/uploads/2023/05/ls-PM-Narendra-Modi-on-India-Australia-relations-6.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: പരാജയഭയം കാരണം ഉത്തരേന്ത്യ വിട്ട് വയനാട്ടിൽ ചേക്കേറിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ഓടി പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിലെ തോൽവി ഭയന്ന് രാഹുൽ വയനാട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ ഇത്തവണ വയനാട്ടിൽ നിന്നും മറ്റൊരു മണ്ഡലത്തിലേക്കും രാഹുൽ ചുവട് മാറ്റുമെന്നും മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിലെ കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം വരുമെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കരുവന്നൂർ ബാങ്ക് അഴിമതി വിഷയത്തിൽ സജീവമായി തന്നെ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാവും. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇ.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും മോദി വ്യക്തമാക്കി.
ഗവർണർക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. ഗവർണറെ വഴിയിൽ തടഞ്ഞുള്ള പ്രതിഷേധങ്ങൾ തീർത്തും നിന്ദ്യമായ നടപടിയാണ്. ശത്രു രാജ്യങ്ങൾ പോലും നയതന്ത്രഞ്ജരെ ബഹുമാനിക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളതെന്നും ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More
- ഇസ്രായേയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ
- മാമ്പഴം കഴിച്ചത് മൂന്നു തവണ; കെജ്രിവാളിൻ്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
- കീടനാശിനി സാന്നിധ്യം; എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് സിംഗപ്പൂർ
- ബംഗാളിൽ കനത്ത പോളിങ്, തമിഴ്നാട്ടിൽ 72; ഒന്നാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.