scorecardresearch

പൂരം കുളമാക്കിയത് പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെന്ന് കെ. മുരളീധരൻ

കുടമാറ്റം വരെ വളരെ ഭംഗിയായി നടന്നുവന്ന പൂരം പൊലീസിന്റെ ധാർഷ്ട്യത്തോടെയുള്ള സമീപനം മൂലമാണ് നിർത്തിവെക്കേണ്ടി വന്നതെന്നും മുരളീധരൻ

കുടമാറ്റം വരെ വളരെ ഭംഗിയായി നടന്നുവന്ന പൂരം പൊലീസിന്റെ ധാർഷ്ട്യത്തോടെയുള്ള സമീപനം മൂലമാണ് നിർത്തിവെക്കേണ്ടി വന്നതെന്നും മുരളീധരൻ

author-image
WebDesk
New Update
Thrissur Pooram |  K Muraleedharan

2 മന്ത്രിമാർ ഉള്ള സ്ഥലമാണ് തൃശ്ശൂരെന്ന് ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു

തൃശ്ശൂര്‍: വെടിക്കെട്ട് നടത്തിപ്പിൽ വന്ന കാലതാമസം മൂലം പൂരമാകെ അലങ്കോലപ്പെട്ടതിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. നന്നായി നടന്നുവന്ന തൃശ്ശൂർ പൂരം കുളമാക്കിയത് പൊസിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കുടമാറ്റം വരെ വളരെ ഭംഗിയായി നടന്നുവന്ന പൂരം പൊലീസിന്റെ ധാർഷ്ട്യത്തോടെയുള്ള സമീപനം മൂലമാണ് നിർത്തിവെക്കേണ്ടി വന്നതെന്നും മുരളീധരൻ വിമർശിച്ചു. 

Advertisment

രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട്  നേരം വെളുത്തിട്ട് നടത്തേണ്ടി വന്നതും പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ മൂലമാണ്. പൊലീസിനെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേയെന്നും മുരളീധരൻ ചോദിച്ചു.  ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെയാണ് പരിഹരിക്കാനായതെന്നും  2 മന്ത്രിമാർ ഉള്ള സ്ഥലമാണ് തൃശ്ശൂരെന്ന് ഓർക്കണമെന്നും മുരളീധരൻ പറഞ്ഞു. 

ക്രിയാത്മകമായ ഇടപെടലിലൂടെ ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനാണിത്ര വലിച്ചുനീട്ടി പൂരത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലേക്ക് എത്തിച്ചതെന്നും കെ. മുരളീധരൻ ചോദിച്ചു.  ജനങ്ങൾ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് വലിയ പ്രശ്നങ്ങൾ ഒഴിവായത്. എന്നിട്ടും പൊലീസ് ലാത്തിവീശി.കേന്ദ്ര സർക്കാരിന്റെ നിയമങ്ങളും വെടിക്കെട്ടിനെ ബാധിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ച അവസ്ഥയാണ് തൃശ്ശൂരിലുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.

പൂരം നടത്തിപ്പ് പാളിയത് തീർത്തും ദൗർഭാഗ്യകരമായി.  ആദ്യമായിട്ടാണ് പൂരം നടത്തുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. പൊലീസ് ഒരു അടുക്കും ചിട്ടയുമില്ലാതെ തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടി ആളുകളെ കയറ്റാതിരിക്കുകയും കൂടിയായതോടെ പൂരത്തിന്റെ ശോഭ ഇല്ലാതായെന്നും മുരളീധരൻ വിമർശിച്ചു.

Read More

Advertisment

Thrissur Pooram K Muraleedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: