scorecardresearch

അഫ്രീദിയെയും ഉമർ ഗുല്ലവിനെയും ക്ഷണിച്ചിട്ടില്ലെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ

ദുബായിൽ ഷാഹിദ് അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂർവവിദ്യാർത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അറിയിച്ചു

ദുബായിൽ ഷാഹിദ് അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂർവവിദ്യാർത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അറിയിച്ചു

author-image
WebDesk
New Update
cusat

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ നടത്തിയ പരിപാടിയിൽ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പങ്കെടുത്തതിന്റെ ദൃശ്യം (ഫൊട്ടൊ-എക്‌സ്)

കൊച്ചി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും ഉമർ ഗുല്ലും ക്ഷണിക്കാതെയാണ് പരിപാടിക്ക് എത്തിയതെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ(കുബ്ബ). ക്ഷണിക്കാതെ വന്നവരെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തിയ ഇരുവരെയും ആ സമയം ഇറക്കിവിടാൻ കഴിഞ്ഞില്ലെന്നും സംഘാടനത്തിൽ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി. പരിപാടി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വേദിയിലേക്ക് വന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിശദീകരണ കുറിപ്പിൽ അസോസിയേഷൻ വ്യക്തമാക്കി.

Advertisment

Also Read:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ കഴിഞ്ഞ ഞായറാഴ്ച ദുബായിൽ വെച്ച് നടത്തിയ ഓർമ്മചുവടുകൾ എന്ന നൃത്ത പരിപാടിയിൽ അഫ്രീദിയും ഉമർ ഗുല്ലും പങ്കെടുക്കുകയും വേദിയിലെത്തി ഡാൻസ് കളിക്കുകയും  ചെയ്തതിൻറെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വിമർശനത്തിന് കാരണമായിരുന്നു. അഫ്രീദിയെ വേദിയിൽ കണ്ടതോടെ ബൂം ബൂം എന്ന് ആർത്തുവിളിച്ച കാണികളോട് ഇപ്പോൾ ബൂം ബൂം ആയില്ലേ എന്ന് അഫ്രീദി തിരിച്ചു ചോദിക്കുന്നതും വീഡിയോയിലുണ്ട്.

Also Read:നിലമ്പൂരിൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് അൻവർ; വാതിൽ അടയ്ക്കാതെ കോൺഗ്രസ്

Advertisment

മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് അഫ്രീദിയും ഉമർ ഗുല്ലും കുസാറ്റിൻറെ പരിപാടി നടന്ന മെയ് 25ന്, അതേ വേദിയിലെത്തിയതെന്ന് അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, ഷാഹിദ് അഫ്രീദി കുസാറ്റ് പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തെന്ന വിവാദത്തിൽ വിശദീകരണവുമായി സർവകലാശാല. ദുബായിൽ ഷാഹിദ് അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂർവവിദ്യാർത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അറിയിച്ചു. പരിപാടി സംഘടിപ്പിച്ച സി.യു.ബി.എ.എ. യു.എ.ഇ. എന്ന സംഘടനയുമായി കുസാറ്റിന് യാതൊരു വിധത്തിലുമുള്ള ബന്ധവും ഇല്ലെന്ന് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

Also Read: നിലമ്പൂരിൽ മത്സരിക്കാനില്ല, കയ്യിൽ പണമില്ലെന്ന് പി.വി.അൻവർ

കുസാറ്റ് അലുമ്നി നെറ്റ്വർക്ക് എന്ന സിഎഎൻ ആണ് സർവകലാശാലയുടെ ഔദ്യോഗിക പൂർവ വിദ്യാർഥി സംഘടന. യുഎഇയിൽ പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന കൂട്ടായ്മയെ കുറിച്ചോ ദുബായിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയെക്കുറിച്ചോ സർവകലാശാലയ്ക്ക് അറിയില്ലെന്നും കുസാറ്റ് അധികൃതർ അവകാശപ്പെടുന്നു.

Read More

Cusat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: